
പാലക്കാട്: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സന്തതസഹചാരിയായിരുന്ന മുന്‍ പി.എ. സുരേഷിനെ വി.എസ്. അച്യുതാനന്ദന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ നിന്നും ഒഴിവാക്കി. പാർട്ടി അനുഭാവികളുടെ സംഘടന നടത്തുന്ന പരിപാടിയില്‍ നിന്നുമാണ് ക്ഷണിച്ച ശേഷം ഒഴിവാക്കിയത്.
പാലക്കാട് മുണ്ടൂരിലാണ് പിറന്നാളാഘോഷം നടക്കുന്നത്. സുരേഷിന്റെ പേരൊഴിവാക്കി പരിപാടിയുടെ പുതിയ പോസ്റ്റർ ഇറക്കി. ആദ്യം സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ പിന്നീട് ഒഴിവാക്കി. പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകർ സുരേഷിനെ അറിയിക്കുകയായിരുന്നു.
പരിപാടിക്കായി ആദ്യമിറക്കിയ പോസ്റ്ററിൽ സുരേഷിന്റെ പേരുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇറക്കിയ പോസ്റ്ററിൽ നിന്ന് സുരേഷിന്റെ പേരൊഴിവാക്കി. പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. വിഎസിന്റെ സന്തത സഹചാരിയായിരുന്നു സുരേഷ്. അതേസമയം പരിപാടിയെക്കുറിച്ച് അറിവില്ലെന്ന നിലപാടാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്.
.






