കടുത്തുരുത്തി: ഹമാസ് ഭീകരില്‍ നിന്നും ഇസ്രയേല്‍ വയോധിക ദമ്പതിമാര രക്ഷപെടുത്തിയ മലയാളി യുവതികള്‍ക്ക് ഇന്ത്യയിലെ ഇസ്രയേല്‍ എംബസിയുടെയും, മലയാളികളുടെയും അഭിനന്ദന പ്രവാഹം. ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍ എന്ന തലക്കെട്ടോടെയാണ് എംബസി യുവതികളുടെ ധീരതയെ പ്രശംസിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്.
കോട്ടയം ജില്ലയില്‍ പെരുവ പ്ലാന്തടത്തില്‍ മോഹനന്റെ മകള്‍ മീര മോഹനനും, കണ്ണൂര്‍ കീഴ്പ്പള്ളി സ്വദേശി സബിത ബേബിയുമാണു ഭീകര സംഘത്തെ ചെറുത്തു വയോധികര്‍ക്കു രക്ഷകരായത്. ഗാസയില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരെ ഇസ്രയേല്‍ ഹമാസ് ബോര്ഡറില് കിബൂസ് എന്ന സ്ഥലത്താണ് ഇരുവരും ജോലി ചെയ്യുന്നത്. ഇവര്‍ പരിചരിക്കുന്ന വെറ്റിലേറ്ററില്‍ കഴിയുന്ന റാഹേല്‍(76), നടക്കാന്‍ കഴിയാത്ത ഷമോളിക്(85) എന്നിവരെയാണ് രക്ഷിച്ചത്. ഹമാസിന്റെ അക്രമം തുടങ്ങിയ ഈ മാസം ഏഴിനു രാവിലെ 6.30 നാണു സംഭവങ്ങളുടെ തുടക്കം.
മീരയുടെ ജോലി കഴിഞ്ഞു രാവിലെ പോകാന്‍ നില്‍ക്കുമ്പോഴാണ് അപായ െസെറണ് മുഴങ്ങിയത്. െസെറന്റെ നിര്‍ത്താതെയുള്ള മുഴക്കം കേട്ടതോടെ അപകടം മനസിലാക്കിയ യുവതികള്‍ ഇവര്‍ പരിചരിക്കുന്ന വയോധികരായ ദമ്പതികളെയും കൊണ്ടു വീടിനകത്തെ ബങ്കറില്‍ കയറുകയായിരുന്നു. വീടിന്റെ വാതില്‍ പൊളിച്ചു കയറിയ ഭീകരര്‍ വീടിനകം തകര്‍ത്തു. ലക്ഷക്കണക്കിനു രൂപയുടെ സ്വര്‍ണാഭരണങ്ങളും, സബിതയുടെ ഭര്‍ത്താവിനു നല്കാന് വാങ്ങിയ വില കൂടിയ വാച്ചും, മീരയുടെ പാസ്പോര്‍ട്ട്, മൊെബെല്‍ ഫോണ്‍ തുടങ്ങി എല്ലാം കൊണ്ടുപോയി. മറ്റു സാധനങ്ങള്‍ വെടിവെച്ചു നശിപ്പിച്ചു.
തുടര്‍ന്നു ബങ്കറിന്റെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സൂര്യയും, ബബിതയും ചേര്‍ന്ന് അകത്തു നിന്നു തള്ളിപ്പിടിച്ച് എതിര്‍ത്തു നിന്നു. രാവിലെ 6.30 നു തുടങ്ങിയ ആക്രമണം ഉച്ചയ്ക്ക് 1.30 വരെ തുടര്‍ന്നു. ഇസ്രയേല്‍ െസെന്യം എത്തിയതോടെ ഭീകരര്‍ രക്ഷപ്പെട്ടു. ഇവര്‍ താമസിക്കുന്ന ഗ്രാമത്തിലെ 400 പേരില്‍ 200 ഓളം പേരെ കഴുത്തറത്ത് കൊലപ്പെടുത്തുകയും, തട്ടിക്കൊണ്ടു പോകുകയും ചെയ്തതായാണു വിവരം. ഇവരുടെ തൊട്ട് അയല്‍വക്കത്തെ 5 വീടുകളിലെ എല്ലാവരെയും ഭീകരര്‍ വധിച്ചു.
പിറ്റേ ദിവസം രാവിലെയാണു മീരയും, സബിതയും ഈ വിവരങ്ങളെല്ലാം അറിയുന്നത്. നാലു വര്‍ഷം മുന്‍പാണു മീര ഇവിടെ ജോലിക്കെത്തിയത്. തങ്ങളുടെ ജീവന് പണയംവച്ചും തങ്ങള്‍ പരിചരിക്കുന്ന അപ്പച്ചനെയും, അമ്മച്ചിയെയും രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇരുവരും. ഇവിടെ തുടരുന്നതു സുരക്ഷിതമല്ല എന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ പറയുന്നതുവരെ ഇവിടെ തുടരുമെന്നു മീരയും, സബിതയും പറഞ്ഞു.
വിവരം അറിഞ്ഞു നിരവധി പേരാണു മീരയുടെ മാതാപിതാക്കളെ വിളിച്ച് അഭിനന്ദനം അറിയിക്കുന്നത്. കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫും മീരയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.

Comments