
കൊച്ചി: എറണാകുളത്ത് പുലര്ച്ചെയുണ്ടാണ് വാഹനാപകടത്തില്‍ നാലു മരണം. രണ്ടു വിദ്യാര്‍ത്ഥികളും ഒരു പെണ്‍കുട്ടിയും അപകടത്തില്‍ മരണമടഞ്ഞു. പുലര്‍ച്ചെ 1.15 ന് വരാപ്പുഴ പാലത്തില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. കാക്കനാട് തെങ്ങോട് സ്വദേശി കിരണ്‍ (25), പരവൂര്‍ സ്വദേശി ഹരിശങ്കര്‍ (25) എന്നിവര്‍ക്ക് പുറമേ ആലപ്പുഴ സ്വദേശി അക്ഷയ് (24), മലപ്പുറം സ്വദേശി ജിജീഷ (24) എന്നിവരാണ് മരണമടഞ്ഞത്.
കാറിലുണ്ടായിരുന്ന അക്ഷയും ജിജീഷയും കുസാറ്റിലെ വിദ്യാര്‍ത്ഥികളാണ്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഹരിശങ്കറും കിരണും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരും. അപകടം ഉണ്ടാകുമ്പോള്‍ കാറിലുണ്ടായിരുന്നവരും പരിക്കേറ്റവരുമായ മറ്റു രണ്ടു പെണ്‍കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലത്തു നിന്നും എടപ്പാളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.
വരാപ്പുഴ പാലത്തില്‍ വെച്ചായിരുന്നു അപകടം. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നും നിയന്ത്രണം വിട്ട ബസ് ആദ്യം ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്ഥലത്തുവെച്ച് തന്നെ ബൈക്ക് യാത്രികര്‍ മരിച്ചു. അതിന് ശേഷമാണ് കാറില്‍ വന്നിടിച്ചത്്. അപകടത്തില്‍ പെട്ട ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ഗതാഗത തടസ്സം പരിഹരിക്കാന്‍ രാത്രിയില്‍ തന്നെ വാഹനങ്ങളെല്ലാം മാറ്റി.






