മോണ്ട്രിയല്: കനേഡിയന്‍ മണ്ണില്‍ ഒരു ഖാലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട രൂക്ഷമായ തര്‍ക്കത്തില്‍ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചതായി കാനഡ അറിയിച്ചു. വെള്ളിയാഴ്ചയോടെ കാനഡയിലെ 21 നയതന്ത്രജ്ഞര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒഴികെയുള്ള എല്ലാവരുടെയും നയതന്ത്ര പ്രതിരോധം 'അധാര്‍മ്മികമായി' പിന്‍വലിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു. ഇതാണ് തങ്ങളുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഒട്ടാവയെ നിര്ബന്ധിതമാക്കിയിരിക്കുന്നതെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതമായി ഇന്ത്യ വിടാന്‍ സൗകര്യം ചെയ്തിരിക്കുന്നതായി ജോളി പറഞ്ഞു.
ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണെന്ന കാനഡയുടെ പ്രസ്താവനയാണ് ഇന്ത്യയൂം കാനഡയും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായത്. ഇന്ത്യ ഇക്കാര്യം നിഷേധിച്ചിരുന്നു. നേരത്തേ ഇന്ത്യ കാനഡയോട് നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതലാണെന്നും കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. നയതന്ത്രജ്ഞരുടെ നയതന്ത്ര പ്രതിരോധം റദ്ദാക്കുന്നത് മുമ്പില്ലാത്ത കാര്യമാണെന്ന്് മാത്രമല്ല, അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണെന്ന് ജോളി ബുധനാഴ്ച പറഞ്ഞു, എന്നാല്‍ സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കാന്‍ കാനഡ പ്രതികാരം ചെയ്യുന്നില്ലെന്നും പറഞ്ഞു. അതേസമയം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ അന്താരാഷ്ട്ര നിയമത്തെ പ്രതിരോധിക്കുന്നത് കാനഡ തുടരുമെന്നും ഇന്ത്യയുമായി ഇടപഴകുന്നത് തുടരുമെന്നും പറഞ്ഞു.
നേരത്തേ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കണമെന്ന കാനഡയുടെ ആവശ്യം ഇന്ത്യ തള്ളിയിരുന്നു. ഇതിന് പിന്നാലെ കാനഡയിലേക്കുള്ള വിസാസേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നത് അടക്കമുള്ള നടപടികളും എടുത്തിരിക്കുകയാണ്. നേരത്തേ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഒട്ടാവ പുറത്താക്കിയിരുന്നു. നിജ്ജാറിന്റെ കൊലപാതകം ചെയ്തത് ഇന്ത്യയാണെന്നതിന് എന്തെങ്കിലും തെളിവുകള്‍ കാനഡ പുറത്തുവിട്ടാല്‍ പരിശോധിക്കാമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞമാസം ന്യൂയോര്‍ക്കില്‍ പറഞ്ഞിരുന്നു.
ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാനഡ പശ്ചാത്തലവും പിന്തുണയും നല്കുന്നതായിട്ടാണ് ഇന്ത്യ ആരോപിച്ചത്. 1997 ലായിരുന്നു നിജ്ജാര്‍ കാനഡയിലേക്ക് ചേക്കേറിയത്. ഇയാള്‍ക്ക് പിന്നീട് 2015 ല്‍ കനേഡിയന്‍ പൗരത്വം കിട്ടുകയും ചെയ്തു. കഴിഞ്ഞ ജൂണില്‍ വാന്‍കൂവറില്‍ വെച്ച് മാസ്ക്ക്ധാരികളായ രണ്ടുപേര്‍ ഒരു സിഖ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു. 770,000 സിഖുകാരാണ് കാനഡയില്‍ താമസമാക്കിയിട്ടുള്ളത്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ രണ്ടു ശതമാനത്തോളം പേര് ഇന്ത്യാക്കാരാണ്.

Comments