തന്റെ ജീവിത കഥ പറയുന്ന സിനിമയുമായി എത്തുകയാണ് രാജ് കുന്ദ്ര. യുടി 69 എന്നാണ് സിനിമയുടെ പേര്. ചിത്രത്തിലൂടെ രാജ് കുന്ദ്ര അഭിനയത്തില്‍ അരങ്ങേറുകയും ചെയ്യുകയാണ്. 2021 നീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്ര അകത്തായിരുന്നു. ഈ സമയത്തെ തന്റെ ജയില്‍ അനുഭവങ്ങളാണ് രാജ് കുന്ദ്ര ബയോപ്പിക്കിലൂടെ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബയോപ്പിക്കിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്.
ബോളിവുഡിലെ ഐക്കോണിക് നായികയായ ശില്പ ഷെട്ടിയുടെ ഭര്‍ത്താവാണ് രാജ് കുന്ദ്ര. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രാജും ശില്പയും. ഇരുവരും ഒരുമിച്ചെത്തിയ അഭിമുഖങ്ങളൊക്കെ ചര്‍ച്ചയായി മാറിയിരുന്നു. രാജ് ജയിലില്‍ കഴിഞ്ഞിരുന്ന കാലത്ത് പുറത്ത് ധീരമായി വിവാദങ്ങളെ നേരിട്ട് ശില്പ ഷെട്ടി കയ്യടി നേടിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ രാജ് കുന്ദ്രയും ശില്പ ഷെട്ടിയും പിരിഞ്ഞുവോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന സംശയം. രാജ് കുന്ദ്ര പങ്കുവച്ചൊരു ട്വീറ്റാണ് ഈ ചര്‍ച്ചകളുടെ ഇറവിടം. ഞങ്ങള്‍ പിരിഞ്ഞുവെന്നാണ് ട്വീറ്റിലൂടെ രാജ് കുന്ദ്ര പറയുന്നത്.''ഞങ്ങള്‍ പിരിഞ്ഞു. ഈ പ്രയാസമേറിയ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് സ്വകാര്യത നല്‍കണമെന്ന് നിങ്ങളോട് അപേക്ഷിക്കുന്നു'' എന്നായിരുന്നു രാജ് കുന്ദ്രയുടെ ട്വീറ്റ്.
ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ രാജും ശില്പയും പിരിഞ്ഞുവെന്നുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.എന്നാല്‍ ഇത് പുതിയ സിനിമയുടെ പ്രചാരണ തന്ത്രമാണെന്നും ഒരു വിഭാഗം അവകാശപ്പെടുന്നു. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ഇങ്ങനൊരു പോസ്റ്റ് പങ്കുവച്ചത് എന്ന കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നത്. കുന്ദ്രയും ശില്‍പ്പയും പൊതുചടങ്ങുകളില്‍ ഒരുമിച്ചാണ് ഇപ്പോഴും പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥത്തില്‍ രാജും ശില്പയും പിരിഞ്ഞുവോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Comments