
ജയിലര്‍ സിനിമയിലെ വിനായകന്റെ വില്ലന്‍ വേഷത്തെ പ്രശംസിച്ച് ശിവരാജ് കുമാര്‍. വര്മന് എന്ന വില്ലനായി തിളങ്ങുമ്പോഴും ഹാസ്യത്തിനും പ്രധാന്യമുള്ള നിരവധി എക്സ്പ്രഷന്‍ വിനായകന് നല്‍കിയതെന്നും, ഇത് എല്ലാ മലയാള താരങ്ങള്‍ക്കും ഉള്ളൊരു പ്രത്യേകതയാണെന്നും ഗോസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ശിവരാജ് കുമാര്‍ വ്യക്തമാക്കി.
'വിനായകന് ജയിലറില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. വര്മന് എന്ന വില്ലനായി തിളങ്ങുമ്പോഴും ഹാസ്യത്തിനും പ്രധാന്യമുള്ള നിരവധി എക്സ്പ്രഷന്‍ വിനായകന് നല്‍കിയത്. അതിമനോഹരം ആയിരുന്നു അത്. എല്ലാ മലയാള താരങ്ങള്‍ക്കും ഉള്ളൊരു പ്രത്യേകതയാണ് അത്. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ചുള്ള ഭാവപ്രകടനങ്ങള്‍ സ്ക്രീനില്‍ എത്തിക്കുന്നതില്‍ മലയാള താരങ്ങള്‍ അഗ്രഗണ്യരാണ്. അതാണ് വിനായകനില്‍ കണ്ടത്', ശിവരാജ് കുമാര്‍ പറഞ്ഞു.
അതേസമയം, ഗോസ്റ്റ് എന്ന ചിത്രമാണ് ശിവരാജ് കുമാറിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ജയറാമും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഓക്ടോബര്‍ 19ന് ലിയോയ്ക്ക് ഒപ്പം ആണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.






