
ചൈനയിലേക്ക് ദിനോസറിന്റെ അസ്ഥികള്‍ മോഷ്ടിച്ച് കയറ്റുമതി ചെയ്ത സംഭവത്തില്‍ നാല് അമേരിക്കന്‍ പൗരന്മാർക്കെതിരെ കേസെടുത്തു. ദിനോസറിന്റെ മോഷ്ടിക്കപ്പെട്ട അസ്ഥികള്‍ക്ക് ഒരു മില്യണിലേറെ ഡോളര്‍ വിലയുണ്ടെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യൂട്ട സ്വദേശികളായ വിന്റ് വെയ്ഡ് (65), ഡോണ വെയ്ഡ് (67), ലോസ് ഏഞ്ചൽസില്‍ താമസിക്കുന്ന സ്റ്റീവൻ വില്ലിംഗ് (67), ഒറിഗോൺ സ്വദേശിയായ ജോർദാൻ വില്ലിംഗ് (40) എന്നിവരാണ് പ്രതികള്‍. ഇവരെല്ലാം പാലിയന്റോളജിക്കൽ റിസോഴ്സസ് പ്രിസർവേഷൻ ആക്റ്റ് ലംഘിച്ചെന്ന് യൂട്ടയിലെ അറ്റോർണി ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
പ്രതികള്‍ 2018 മാർച്ച് മുതൽ 2023 മാർച്ച് വരെ അഞ്ച് വർഷം കൊണ്ടാണ്ദിനോസർ അസ്ഥികൾ വാങ്ങുകയും കയറ്റുമതി ചെയ്യുകയും ചെയ്തതെന്ന് അഭിഭാഷകർ പറയുന്നു. ഇവര്‍ എവിടെ നിന്നെല്ലാമാണ് ഫോസിലുകള്‍ മോഷ്ടിച്ചതെന്ന് അന്വേഷണം നടക്കുകയാണ്. ഇവര്‍ക്കെതിരെ അമേരിക്കയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് മോഷ്ടിച്ചെന്ന കുറ്റമാണ് ചുമത്തിയത്. പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരു പേരിലാണ് ദിനോസറിന്റെ അസ്ഥികള്‍ പ്രതികള്‍ കയറ്റിയയച്ചതെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.






