
ധര്‍മ്മശാല: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ 388 റണ്‍സ് അടിച്ചെടുത്തി ഓസ്ട്രേലിയ. ട്രോവിസ് ഹെഡ് (67 പന്തില്‍ 109), ഡേവിഡ് വാര്‍ണര്‍ (65 പന്തില്‍ 81) എന്നിവരാണ് ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന് അടിത്തറയിട്ടത്. ന്യൂസിലന്‍ഡിന് വേണ്ടി ഗ്ലെന്‍ ഫിലിപ്സ്, ട്രന്റ് ബോള്‍ട്ട് മൂന്നും മിച്ചല്‍ സാന്റ്നര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 49.2 ഓവറില്‍ ഓസീസ് എല്ലാവരും പുറത്തായി.
വാര്‍ണര്‍ - ഹെഡ് സഖ്യം ഒന്നാം വിക്കറ്റില്‍ കേവലം 19 ഓവറില്‍ 175 റണ്‍സ് അടിച്ചെടുത്തു. ആറ് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്സ്. 67 പന്തുകള്‍ മാത്രം നേരിട്ട ഹെഡ് ഏഴ് സിക്സും പത്ത് ഫോറും നേടി ഹെഡ് സെഞ്ചുറി പൂര്‍ത്തിയാക്കി വാര്‍ണറെ ഫിലിപ്സ് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി.
മധ്യനിര താരങ്ങള്‍ക്ക് കാര്യമായ സംഭാവന നല്കാന് സാധിച്ചില്ല. മാര്‍ഷിന് പുറമെ സ്റ്റീവന്‍ സ്മിത്ത് (18), മര്‍നസ് ലബുഷെയ്ന് (18) എന്നിവര്‍ നിരാശപ്പെടുത്തി ഗ്ലെന്‍ മാക്സ്വെല് (24 പന്തില്‍ 41), ജോഷ് ഇന്‍ഗ്ലിസ് (28 പന്തില്‍ 38), പാറ്റ് കമ്മിന് (14 പന്തില്‍ 37) മിച്ചല്‍ സ്റ്റാര്‍ക്ക് (1), ആഡം സാംപ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (0) പുറത്താവാതെ നിന്നു.
ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വെ, വില്‍ യംഗ്, രചിന് രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്സ്, ജെയിംസ് നീഷം, മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി, ലോക്കി ഫെര്ഗൂസണ്, ട്രെന്റ് ബോള്‍ട്ട്.
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്സ്വെല്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.






