
ധര്‍മ്മശാല: ഏകദിന ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ന്യൂസീലൻഡിനെതിരെ ഓസ്ട്രേലിയയ്ക്ക് 5 റൺസിന്റെ ജയം. ധര്‍മ്മശാലയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 388 റൺസിന് എല്ലാവരും പുറത്തായി. ഓസീസ് ഉയർത്തിയ 389 റൺസിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ന്യൂസീലൻസ് ഇന്നിങ്സ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 383 റൺസിൽ അവസാനിച്ചു. ഓസീസിനായി ആദം സാപം 74 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സായിരുന്നു കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ട്രെന്റ് ബോള്‍ട്ടും ജിമ്മി നീഷാമുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ സിംഗിളെടുത്ത ബോള്‍ട്ട് തകര്‍ത്തടിക്കുകയായിരുന്ന നീഷാമിന് സ്ട്രൈക്ക് കൈമാറി.
രണ്ടാം പന്ത് വൈഡ് ബൗണ്ടറിയായതോടെ കിവീസ് ലക്ഷ്യം അഞ്ച് പന്തില്‍ 13 റണ്‍സായി. അടുത്ത മൂന്ന് പന്തിലും രണ്ട് റണ്‍സ് വീതം ഓടിയെടുത്ത നീഷാം പക്ഷെ അഞ്ചാം പന്തില്‍ രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ റണ്‍ ഔട്ടായി. ഇതോടെ അവസാന പന്തില്‍ കിവീസ് ലക്ഷ്യം ഒരു പന്തില്‍ ആറ് റണ്‍സായി. അവസാന പന്ത് നേരിട്ട ലോക്കി ഫെര്ഗൂസന് റണ്‍സൊന്നും നേടാനായില്ല. അഞ്ച് റണ്‍സ് ജയവുമായി ഓസ്ട്രേലിയ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനം നിലനിര്‍ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി ഓപ്പണർമാർ 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എട്ടാം ഓവറിൽ ഡെവോൺ കോൺവേയെ (17 പന്തിൽ 28) പുറത്താക്കി ജോഷ് ഹെയ്സൽവുഡ് ഓസീസിന് മുന്‍ തുക്കം നല്കി.72ൽ നിൽക്കേ വിൽ യങും (37 പന്തിൽ 32) മടങ്ങി. ഇത്തവണയും ഹെയ്സൽവുഡാണ് വിക്കറ്റ് നേടിയത്.മൂന്നാം വിക്കറ്റിൽ രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും ചേർന്ന് 96 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.
രചിൻ രവീന്ദ്ര ലോകകപ്പിലെ തന്റെ രണ്ടാമത്തെ സെഞ്ചറി കണ്ടെത്തി. 89 പന്തിൽ 116 റൺസ് നേടിയ രചിൻ നാല്പ്പത്തൊന്നാമത്തെ ഓവറിലാണ് പുറത്തായത്. 5 സിക്സും 9 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. പിന്നാലെയിറങ്ങിയ ക്യാപ്റ്റൻ ടോം ലാഥവും (22 പന്തിൽ 21), ഗ്ലെൻ ഫിലിപ്സും (16 പന്തിൽ 12) അധികം വൈകാതെ കൂടാരം കയറി.
ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 388 റണ്‍സ് അടിച്ചെടുത്തു . ഓസ്ട്രേലിയ. ട്രോവിസ് ഹെഡ് (67 പന്തില്‍ 109), ഡേവിഡ് വാര്‍ണര്‍ (65 പന്തില്‍ 81) എന്നിവരാണ് ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന് അടിത്തറയിട്ടത്. 49.2 ഓവറില്‍ ഓസീസ് എല്ലാവരും പുറത്തായി.
വാര്‍ണര്‍ - ഹെഡ് സഖ്യം ഒന്നാം വിക്കറ്റില്‍ കേവലം 19 ഓവറില്‍ 175 റണ്‍സ് അടിച്ചെടുത്തു. ആറ് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്സ്. 67 പന്തുകള്‍ മാത്രം നേരിട്ട ഹെഡ് ഏഴ് സിക്സും പത്ത് ഫോറും നേടി ഹെഡ് സെഞ്ചുറി പൂര്‍ത്തിയാക്കി .
മാര്‍ഷിന് പുറമെ സ്റ്റീവന്‍ സ്മിത്ത് (18), മര്‍നസ് ലബുഷെയ്ന് (18) എന്നിവര്‍ നിരാശപ്പെടുത്തി ഗ്ലെന്‍ മാക്സ്വെല് (24 പന്തില്‍ 41), ജോഷ് ഇന്‍ഗ്ലിസ് (28 പന്തില്‍ 38), പാറ്റ് കമ്മിന് (14 പന്തില്‍ 37) മിച്ചല്‍ സ്റ്റാര്‍ക്ക് (1), ആഡം സാംപ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (0) പുറത്താവാതെ നിന്നു.






