
ന്യൂഡല്‍ഹി: വിവാഹിതനായ സഹോദരനുമായി വഴിവിട്ട ബന്ധം സംശയിച്ച് ഭാര്യയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു. വാതില്ക്കല് നില്ക്കുമ്പോള് അഞ്ചു ബുള്ളറ്റുകളാണ് ദേഹത്ത് തുളഞ്ഞുകയറിയത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്ത്പൂര്‍ എക്സ്റ്റന്‍ഷന്‍ ഏരിയയില്‍ നടന്ന സംഭവത്തില്‍ മൂത്തസഹോദരനുമായി വഴിവിട്ട ബന്ധമുണ്ടെന്ന് സംശയിച്ച് 31 കാരന് റോക്കി 24 വയസ്സുള്ള പൂജയെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയില്‍ മനോജ് എന്ന് പരിചയപ്പെടുത്തിയയാളാണ് പോലീസിനെ വിളിച്ചു വരുത്തിയത്.
മോട്ടോര്‍സൈക്കിളില്‍ മുഖംമൂടി ധരിച്ചെത്തിയ ഒരാള്‍ വീടിന്റെ വാതിലില്‍ നില്‍ക്കുകയായിരുന്ന സഹോദരിയെ വെടിവെച്ചെന്നാണ് ഇയാള്‍ പോലീസില്‍ വിളിച്ചു പറഞ്ഞത്. പൂജയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. താന്‍ കുറ്റവാളിയുടെ ബൈക്കിന് പിന്നാലെ കുറേദൂരം ചേസ് ചെയ്തെങ്കിലും ബൈക്ക് ഉപേക്ഷിച്ച് അയാള്‍ രക്ഷപ്പെട്ടു കളഞ്ഞതായും മനോജ് പറഞ്ഞു.
ബൈക്കിന്റെ ഉടമ നരേന്ദ്രന് എന്നൊരാളാണെന്ന് പിന്നീട് പോലീസ് തിരിച്ചറിഞ്ഞു. പോലീസ് ഇയാളുടെ വീട്ടില്‍ എത്തിയെങ്കിലും നരേന്ദറിനെ കണെട്ത്താന് കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും ബൈക്ക് ഫരീദാബാദിലെ ബസന്ത്പൂരില്‍ നിന്നുള്ള റോക്കിയില്‍ നിന്നും നരേന്ദര്‍ വാങ്ങിയതാണെന്ന് ഇയാളുടെ മാതാവ് പറഞ്ഞു. ഈ അന്വേഷണമാണ് റോക്കിയിലേക്ക് എത്തിയത്.
അന്വേഷണത്തില്‍ പൂജയുടെ പ്രധാനുമായുള്ള ബന്ധത്തില്‍ റോക്കിക്ക് താല്‍പ്പര്യമില്ലെന്നും അയാള്‍ അതിന് പൂജയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു എന്നും കണ്ടെത്തി. വിവാഹിതനും നാലു മക്കളുടെ പിതാവുമായ പ്രധാനുമായി പൂജ പ്രണയബന്ധത്തിലാണെന്ന് മനസ്സിലാക്കിയ റോക്കി അവളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് പദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയായിരുന്നു. മാതാവിന്റെയും സഹോദരന്റെയും മുന്നില്‍ വീട്ടുപടിക്കല്‍ വെച്ചായിരുന്നു പൂജ വെടിയേറ്റ് മരണമടഞ്ഞത്.






