
ന്യൂഡല്‍ഹി : കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ എം പിയുമായ സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്‌ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ന് രാവിലെ മുതൽ അറോറയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ റെയ്ഡുകൾ നടന്നിരുന്നു.ഛണ്ഡിഗഡിലെ ഔദ്യോഗിക വസതിയിലും റെയ്ഡ് നടന്നു ഇവിടെവെച്ചാണ് അറോറയെ ഇ ഡി അറസ്റ്റ് ചെയ്തത്.
സഞ്ജീവ് അറോറ തൻ്റെ കമ്പനി വഴി നൂറു കോടിയിലധികം രൂപയുടെ മൊബൈൽ ഫോണുകൾ വ്യാജ ജിഎസ്ടി ബില്ലുകൾ വഴി വാങ്ങി എന്നാണ് പ്രധാന ആരോപണം. ഇന്ന് രാവിലെ പതിനഞ്ചോളം വാഹനങ്ങളിലായാണ് ഇ ഡി ഉദ്യോഗസ്ഥർ സഞ്ജീവ് അറോറയുടെ വസതിയിൽ എത്തിയത്. ഇത് രണ്ടാം തവണയാണ് അറോറയുടെ വസതിയിലും സ്ഥാപനങ്ങളിലുമായി ഇ ഡി റെയ്‌ഡ് നടത്തുന്നത്. പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയാണ് സഞ്ജീവ് അറോറ.






