കൊച്ചി : കളമശ്ശേരി സ്ഫോടനത്തില്‍ പുതിയ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറങ്ങി. ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നതായിയാണ് മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നത്. 18 പേരാണ് ആകെ ചികിത്സയിലുള്ളത്. സ്ഫോടനത്തിനുശേഷം ട്രോമാബാക് ആയി ഒരു രോഗിക്കും പ്രവേശനം നല്‍കിയെന്ന് മെഡിക്കല്‍ ബുളളറ്റിനില്‍ വിശദമാക്കുന്നു.
സ്ഫോടനത്തിനുശേഷം ട്രോമാബാക് ആയി ഒരു രോഗിക്കും പ്രവേശനം നല്‍കിയെന്ന് മെഡിക്കല്‍ ബുളളറ്റിനില്‍ വിശദമാക്കുന്നു. മാര്ട്ടിന് ഒറ്റക്കാണ് എല്ലാം ചെയ്തത്. മാര്‍ട്ടിന്റെ ഫോണ്‍ വിശദമായ പരിശോധനയ്ക്കായി ഫോറന്‍സികിന് കൈമാറിയിരുന്നു. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ പൂര്‍ത്തിയാകുകയാണ് പോലീസിന്റെ ലക്ഷ്യം.സാക്ഷികളെ ജയിലിലെത്തിച്ചാകും തിരിച്ചറിയല്‍ പരേഡ് നടത്തുക. ഇതിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും. മാര്ട്ടിന് 15 വര്‍ഷത്തിലേറെ കാലമായി വിദേശത്താണ് താമസിച്ചിരുന്നത്. ബോംബ് നിര്‍മ്മിക്കുന്നതിനെ പറ്റി പഠിച്ചതും അവിടെ വച്ചാണെന്ന പോലീസ് സംശയിക്കുന്നു.വിദേശത്ത് നി്ന്നുള്ള വിവരങ്ങളും ശേഖരിക്കുകയാണ്. അതിനിടെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം സംഘം കളമശ്ശേരിയില്‍ യോഗം ചേര്‍ന്നു.






