
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടി കെ.എസ്.ഇ.ബി. ഞെട്ടിച്ചതിനു പിന്നാലെ ഉപയോക്താക്കള്‍ക്കുള്ള സബ്സിഡി സര്‍ക്കാര്‍ അവസാനിപ്പിച്ചു. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇനി സബ്സിഡി ആനുകൂല്യം കിട്ടില്ല. കഴിഞ്ഞ ഒന്നുമുതല്‍ പുതുക്കിയ താരിഫ് നിരക്ക് നിലവില്‍വന്നിരുന്നു. ശരാശരി 20 പൈസയാണ് വൈദ്യുതി നിരക്കില്‍ യൂണിറ്റിനു വര്‍ധന. സബ്സിഡികൂടി നിര്‍ത്തിയതോടെ വലിയ തുകയുടെ വര്‍ധന ബില്ലില്‍ വരും.
കെ.എസ്.ഇ.ബിയുടെ ഉപയോക്താക്കളില്‍ 90 ലക്ഷം പേരെങ്കിലും മാസം 250 യൂണിറ്റ് െവെദ്യുതി ഉപയോഗിക്കുന്നവരാണെന്നു റെഗുലേറ്ററി കമ്മിഷന് കണക്കുകൂട്ടുന്നു. ഇവര്‍ക്കു നേരിയ വര്‍ധനമാത്രമേ വന്നിട്ടുള്ളൂവെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ ഭാഷ്യം. സബ്സിഡി അവസാനിപ്പിക്കുമെന്നതു കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 85 െപെസവരെ യൂണിറ്റിനു നല്കി വന്നിരുന്ന സബ്സിഡി ഇനി ഉണ്ടാകില്ല. ആദ്യത്തെ 40 യൂണിറ്റിന് 35 െപെസയും അതിനുശേഷം 41 മുതല്‍ 120 യൂണിറ്റ് വരെ 50 െപെസയുമാണ് സബ്സിഡി. രണ്ടു മാസം കൂടുമ്പോഴാണ് െവെദ്യുതി ബില്ല് വന്നിരുന്നത്. അങ്ങനെ 240 യൂണിറ്റ് വരെ ഉപയോഗിക്കുമ്പോള്‍ സബ്സിഡി ലഭിച്ചിരുന്നു.
മാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 44 രൂപയോളം സബ്സിഡി ഇളവു ലഭിച്ചിരുന്നു. അത് ഇല്ലാതായി. ഫിക്സഡ് ചാര്‍ജിലും സബ്സിഡി നല്‍കിയിരുന്നു. അതും ഒഴിവാക്കി. അടുത്ത ബില്ല് വരുമ്പോള്‍ 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 രൂപയുടെ വ്യത്യാസം വരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 20 രൂപയോളം വര്‍ധിക്കും. 150 യൂണിറ്റ് വരെ ഉപയോഗിക്കുമ്പോള്‍ 33 രൂപയുടെ വര്‍ധനയാണ് ഉണ്ടാകുക.
200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 48 രൂപ, 250 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 58 രൂപ, 250 യൂണിറ്റ് കഴിഞ്ഞാല്‍ 300 യൂണിറ്റ് വരെ 90 രൂപ എന്നിങ്ങനെയാകും വര്‍ധന. 350 യൂണിറ്റാണെങ്കില് വര്‍ധന 123 രൂപയാകും. 400 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 125 രൂപ, 500 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 185 രൂപ, 550 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 250 രൂപ വര്‍ധന വരും. ഇതു െവെദ്യുതി നിരക്കുമാത്രമാണ്. ഇതിനൊപ്പം ഫിക്സഡ് ചാര്‍ജിലെ വര്‍ധനകൂടി കണക്കിലെടുക്കുമ്പോള്‍ ബില്ല് വലിയൊരു തുകയാകും.






