
കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച് െഹെക്കോടതി ഉത്തരവിട്ടു. നിയമവിരുദ്ധമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു വെടിമരുന്നുകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ റെയ്ഡ് നടത്താനും വെടിക്കെട്ട് സാമഗ്രികളുണ്ടെങ്കില് പിടിച്ചെടുക്കാനും ഡെപ്യൂട്ടി കലക്ടര്‍ക്കും കൊച്ചി പോലീസ് കമ്മിഷണര്‍ക്കും മറ്റു ജില്ലകളിലെ ചുമതലപ്പെട്ടവര്‍ക്കും െഹെക്കോടതി നിര്‍ദേശം നല്കി.
മരട് വെടിക്കെട്ട് തടയണമെന്നാവശ്യപ്പെട്ടു മരട് സ്വദേശി കെ.ബി. ബിനോജ് ഉള്‍പ്പെടെ ആറുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. െഹെക്കോടതിയുടെ ഉത്തരവ് സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും െകെമാറണമെന്നും ഉത്തരവില്‍ പറയുന്നു. ഇന്നലത്തെ ഉത്തരവിനുശേഷം പടക്കം പൊട്ടിക്കുന്നത് കണ്ടെത്തിയാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ബന്ധിതരാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഹര്‍ജി നവംബര്‍ 24ന് വീണ്ടും പരിഗണിക്കും.
''െദെവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് പ്രഥമദൃഷ്ട്യാ ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. മതസ്ഥലങ്ങളോട് അനുബന്ധിച്ച് നിയമവിരുദ്ധമായി പടക്കങ്ങള്‍ സൂക്ഷിക്കുന്നതു തടയണം. ചുരുക്കം ചില ക്ഷേത്രങ്ങള്‍ക്കു മാത്രമാണ് എക്സ്പ്ലോസീവ് െലെസന്‍സ് ഉള്ളത്.
വെടിക്കെട്ടുകള്‍ അന്തരീക്ഷ-ശബ്ദ മലിനീകരണംഉണ്ടാക്കുന്നു. അസമയത്തുള്ള വെടക്കെട്ട് സമാധാനം തകര്‍ക്കുകയും ചെയ്യുന്നു.'' -കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ ആരാധനാലയങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ െഹെക്കോടതിയെ സമീപച്ചത്.






