വിദേശരാജ്യങ്ങളിലേക്ക് സ്വന്തം രാജ്യത്ത് നിന്ന് യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് പാസ്പോര്‍ട്ട്. പ്രവാസിയായ വ്യക്തികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ച് വരുന്നതിനും കോണ്‍സുലേറ്റുകളുടെ സഹായവും സംരക്ഷണവും ലഭിക്കുന്നതിനും പാസ്പോര്‍ട്ട് അവശ്യമാണ്. പാസ്പോര്‍ട്ട് പൗരത്വത്തിന്റെ തെളിവായി കണക്കാക്കുന്നു. എന്നാല്‍, ഇത്രയേറെ മൂല്യമുള്ള പാസ്പോര്ട്ടില് പറ്റുകണക്കുകളും ഫോണ്‍ നമ്പറുകളും എഴുതിയാല്‍ എന്തായിരിക്കും അവസ്ഥ. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഇത്തരമൊരു പാസ്പോര്‍ട്ടിന്റെ ചിത്രമാണ് ഇപ്പോള്‍ നെറ്റീസണ്‍സിനെ അമ്പരപ്പിച്ചിരിക്കുന്നത്.
@Nationalist എന്ന എക്സ് അക്കൗണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 'പുതുക്കാന്‍ വന്ന ഒരാളുടെ പാസ്പോര്‍ട്ട് കണ്ടതിന്റെ ഞെട്ടലില്‍ നിന്ന് കേരളത്തിലെ പാസ്പോര്‍ട്ട് ഓഫീസര്‍ ഇതുവരെ കരകയറിയിട്ടില്ല.' എന്നായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത്. ഒറ്റ ദിവസം കൊണ്ട് അറുപതിനായിരത്തിലേറെ പേര് ഈ വീഡിയോ ഇതിനകം കണ്ട് കഴിഞ്ഞു. വീഡിയോയ്ക്ക് താഴെ കുറിച്ച കമന്റുകളിലേറെയും '100% സാക്ഷരത നേടിയ ഏക ഇന്ത്യന്‍ സംസ്ഥാനം' എന്നായിരുന്നു. വീഡിയോയില്‍ വിസ സ്റ്റാമ്പുകള്‍ക്കായി ഉപയോഗിക്കുന്ന പാസ്പോര്‍ട്ടിലെ ശൂന്യമായ പേജുകളില്‍ വീട്ടിലേക്ക് വാങ്ങിയ പച്ചക്കറിയും മറ്റ് നിത്യോപയോഗ സാധനങ്ങളും വിലകളും ഒപ്പം ചില ഫോണ്‍ നമ്പറുകളുമായിരുന്നു കുത്തിനിറച്ചിരുന്നത്. ചില പേജുകളില്‍ ചില കണക്കുകള്‍ കൂട്ടി എഴുതിയതായും കാണാം.
പോസ്റ്റ് വൈറലായതോടെ നിരവധി ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തി. 'ആരെങ്കിലും ഈ പാസ്പോര്‍ട്ടുമായി യാത്ര ചെയ്താല്‍ ഒരു ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് അത് സ്റ്റാമ്പ് ചെയ്യേണ്ടി വരുന്നതിനെ കുറിച്ച് സങ്കല്‍പ്പിക്കുക,' എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കുറിപ്പ്. 'ആരാണ് കണക്കുകൂട്ടലുകള്‍ നടത്തിയത്. അല്ലെങ്കില്‍ പാസ്പോര്‍ട്ടിനെ ഒരു ഫോണ്‍ബുക്ക് പോലെ കൈകാര്യം ചെയ്തത്.' പാസ്പോര്‍ട്ടിന്റെ ഉടമയെ തേടി മറ്റൊരു ഉപയോക്താവ് കുറിച്ചു. മറ്റൊരാള്‍ എഴുതിയത്. 'അയാള്‍ക്ക് യാത്ര ചെയ്യാനോ അവസരം ലഭിച്ചില്ല. അപ്പോള്‍ പിന്നെ എന്തിനാണ് പേജുകള്‍ വെറുതേ ഇടുന്നത്' എന്നായിരുന്നു. പാസ്പോര്‍ട്ട് ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്ന് അയാള്‍ക്ക് അറിയില്ലേയെന്നും പാസ്പോര്‍ട്ടിന്റെ ഉടമ എന്തെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടി നേരിട്ടോയെന്നും അന്വേഷിച്ചവരും കുറവല്ലായിരുന്നു.

Comments