ചെന്നൈ: സനാതന ധര്‍മ്മം പരാമര്‍ശത്തില്‍ തന്റെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് തമിഴ്നാട് യുവജന ക്ഷേമമന്ത്രി ഉദയനിധി സ്റ്റാലിന്. 'ഞാന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. ഈ വിഷയം ഞങ്ങള്‍ നിയമപരമായി നേരിടും. ഞാന്‍ എന്റെ നിലപാട് മാറ്റില്ല. തന്റെ തത്വസംഹിതയെ കുറിച്ച് മാത്രമാണ് ഞാന്‍ സംസാരിച്ചത്.- ഉദയനിധി മാധ്യമങ്ങളോട് പറഞ്ഞു. മദ്രാസ് ഹൈക്കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഉദയനിധിയുടെ പരാമര്‍ശം.
സനാതന ധര്‍മ്മത്തെ കുറിച്ച് സെപ്തംബറില്‍ ഉദയനിധി നടത്തിയ പരാമര്‍ശം രാജ്യവ്യാപകമായി വിവാദം സൃഷ്ടിച്ചിരുന്നു. സെപ്തംബര്‍ രണ്ടിന് നടന്ന 'സനാതന ധര്‍മ്മം ദുരീകരണ' സമ്മേളനത്തിലാണ് ഉദയനിധി വിവാദ പരാമര്‍ശം നടത്തിയത്. ഉദയനിധിക്കെതിരെയും ഹിന്ദുമത ചാരിറ്റബിള്‍ വകുപ്പ് മന്ത്രിയുമായ പി.കെ ശേഖര്ബാബുവിനെതിരെയും നടപടിഴെയടുക്കാത്ത പോലീസ് കൃത്യവിലോപമാണ് നടത്തുന്നുതെന്ന് കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.






