
ബോളിവുഡ് താരങ്ങളായ ഷാരൂഖും ഋത്വികും തമ്മില്‍ വഴക്കിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞിടയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത് നിരസ്സിക്കുകയും ചെയ്യ്തു. ഇപ്പോള്‍ അത് സത്യമാണെന്ന് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നു.
ഷാരൂഖ് ചിത്രം റായീസും ഋത്വികിന്റെ കാബിലും ഒരേ സമയം റിലീസ് ചെയ്യുന്നതായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം. പ്രശ്നങ്ങളൊക്കെ പറഞ്ഞ് ഒതുക്കി കാബില്‍ 25ലേയ്ക്കും റായീസ് 26 ലേയ്ക്കും മാറ്റിയിരുന്നു. എന്നാല്‍ റായീസ് 25ലേയ്ക്ക് മാറ്റിയതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം.
ഇതിനെതിരെ രാകേഷ് റോഷന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഷാരൂഖ് എന്തിന് നാണം കെട്ട കളി കളിക്കുന്നു എന്ന് അദ്ദേഹം പരസ്യമായി ചോദിച്ചു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
ഷാരൂഖ് എന്റെ മുന്പില് ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ്. പറഞ്ഞ വാക്കു മാറ്റി മറ്റൊരാളുടെ ദിവസം സ്വന്തം ചിത്രം റിലീസ് ചെയ്യുന്നത് ശരിയല്ല. താന്‍ ഒരിക്കലും അത്തരത്തില്‍ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകന് വളര്‍ന്നു വരുന്ന താരമാണ്. ഷാരൂഖ് സീനിയര്‍ സൂപ്പര്‍ താരങ്ങളായ അമീറിനോടും സല്‍മാനോടും മത്സരിക്കൂ എന്നും രാകേഷ് റോഷന് പറഞ്ഞു.






