
പത്തനംതിട്ട: കേരളീയം പരിപാടിയുടെ ഭാഗമായി നടന്ന ലിവിംഗ് മ്യൂസിയം സംബന്ധിച്ച് മന്ത്രിയുടെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നുവെന്ന് ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ.
ആദിവാസികളുടെ ജീവിതവും കലാ സാംസ്കാരിക പൈതൃകവും അവതരിപ്പിച്ച ലിവിംഗ് മ്യൂസിയത്തെ അദ്ദേഹം വിമർശിച്ചിട്ടില്ല. ചില മേഖലയിൽ നിന്നും ഉയർന്ന വിമർശനം ശരിയാണൊ എന്ന് പരിശോധിക്കാം എന്നു മാത്രമാണ് പറഞ്ഞത്. അതിനെ വിമർശനം എന്ന രീതിയിൽ ചിലർ വിലയിരുത്തുക മാത്രമാണ് ചെയ്തത്. ഇതാണ് തനിക്കും വിഷമമുണ്ടാക്കിയ വസ്തുതയെന്ന് ഒ.എസ് ഉണ്ണികൃഷ്ണൻ പറഞ്ഞു.
പ്രധാന മന്ത്രി വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച പല അവസരങ്ങളിലും ആദിവാസികളുടെ ജീവിതം അദ്ദേഹത്തിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. പരാമർശം പൂർണമായി ഗ്രഹിക്കാത്തതാണ് ഇതിന് കാരണമെന്നും ഒ.എസ് ഉണ്ണികൃഷ്ണൻ പറഞ്ഞു.






