ലഖ്നൗ: രാജ്യം മുഴുവന്‍ ദീപാവലി ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തയാക്കട്ടെ രാജ്യത്തിന് അഭിമാനകരമായ ഒരു വാര്‍ത്തയാണ്. അയോധ്യയില്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തെളിഞ്ഞ ദീപോത്സവം ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു. അയോധ്യയില്‍ 22 ലക്ഷം ദീപഹ്ങളാണ് തെളിഞ്ഞത്.
സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായിട്ടായിരുന്നു ഗിന്നസ് റെക്കോര്‍ഡിട്ട ദീപോത്സവം. ഗിന്നസ് അധികൃതരില്‍ നിന്നും സാക്ഷ്യപത്രം ഏറ്റ് വാങ്ങിയത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണ്. പല സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും ദീപോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ അരങ്ങേറി.






