വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടിയ താരമാണ് മുക്ത. കമല്‍ സംവിധാനം ചെയ്ത ' അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് മുക്ത കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മറ്റ് ഭാഷകളിലും താരം സജീവമാകാന്‍ തുടങ്ങി.
വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം സീരിയലുകളിലും ടെലിവിഷന്‍ പ്രോഗ്രാമുകളിലും സജീവമായിരുന്നു. പ്രശസ്ത പിന്നണി ഗായിക റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും കിയാര എന്ന് പേരുളള ഒരു പെണ്‍കുഞ്ഞും ഉണ്ട്.
ഇപ്പോഴിതാ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ രസകരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുക്ത.താനും ഭര്‍ത്താവ് റിങ്കു ടോമിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ചും അന്ന് പകര്‍ത്തിയ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ചിത്രവും പങ്കുവെച്ചായിരുന്നു മുക്തയുടെ കുറിപ്പ്. 'ഫസ്റ്റ് പിക്ചര്‍... ഒരു ദുബായ് ഷോയ്ക്ക് ഒരുമിച്ച് ആദ്യം കണ്ടപ്പോള്‍ ഏട്ടന്... ഒരു ഫോട്ടോ എടുത്തോട്ടെ കൂടെ എന്ന് ചോദിച്ചു.'
'അതിനെന്താ എടുക്കാലോ എന്ന് ഞാന്‍ മറുപടി പറഞ്ഞു. പിന്നെ അങ്ങോട്ട് നിര്‍ത്തേണ്ടി വന്നിട്ടില്ല ഫോട്ടോസ്. എന്റെ നല്ലപാതിയായിരിക്കുന്നതിന് ഒരായിരം നന്ദി. പിറന്നാള്‍ ആശംസകള്‍ ഏട്ടാ...' എന്നാണ് മുക്ത കുറിച്ചത്.

Comments