മിമിക്രി താരമായി വേദികളിലൂടെ തുടക്കം കുറിച്ച് പിന്നീട് ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെ മിനിസ്ക്രീന്പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയും അവിടെ നിന്ന് ബിഗ്സ്ക്രീനില്‍ അഭിനേതാവായി തിളങ്ങിയും അതുവഴി സംവിധായകനായി കൈയടി നേടുകയും ചെയ്ത് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി.
ബിഗ്സ്ക്രീനില്‍ തിളങ്ങി നില്ക്കുമ്പോള് തന്നെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് മിന്നും വിജയം കൈവരിച്ച് താരം എംഎല്‍എ പദവി നേടിയത്. അതോടെ വരും വർഷങ്ങളിൽ ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾക്ക് മുൻഗണന നൽകി, സിനിമയിൽ നിന്നും സ്റ്റേജ് ഷോകളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുമെന്നും പിഷാരടി പ്രഖ്യാപിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സന്തോഷങ്ങളുമൊക്കെ പങ്കിട്ട് പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്ക് എപ്പോഴും ആവേശമാണ്. ചിരിപ്പിക്കുന്നതോ ചിന്തിക്കുന്നതോ ആയ വേറിട്ടൊരു ക്യാപ്ഷനും താരത്തിന്റെ എല്ലാ ചിത്രങ്ങൾക്കൊപ്പവും കാണും.
ഇപ്പോഴിതാ എംഎല്‍എ ആയ ശേഷമുള്ള തന്റെ ആദ്യ ഓണക്കാലം കുടുംബത്തിനൊപ്പം പങ്കിട്ട സന്തോഷം പങ്കിടുകയാണ് രമേഷ് പിഷാരടി. ഭാര്യ സൗമ്യയ്ക്കും മക്കളായ പൗർണമി, ഗിരിധർ, ഗോവർദ്ധൻ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും പങ്കിട്ടാണ് പിഷാരടിയും ഓണാശംസ. പതിവു പോലെ രസകരമായ ക്യാപ്ഷനും താരം നല്‍കിയിട്ടുണ്ട്.
‘‘ഏവർക്കും എന്റെയും കുടുംബയൂണിറ്റിന്റെയും...ഓണാശംസകൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മക്കള്‍ക്കും ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് രമേഷ് പിഷാരടി ഓണാശംസകള്‍ കുറിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേര് ആശംസകള്‍ കുറിക്കുന്നതിനൊപ്പം രസകരമായ കമന്റുകളും കുറിക്കുന്നുണ്ട്.

Comments