കന്നഡ സൂപ്പര്‍താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക് കഴിഞ്ഞ ദിവസമായിയിരുന്നു തിയേറ്ററുകളിലെത്തിയത്. സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ സിനിമയെക്കുറിച്ചുളള അശ്വന്ത് കോക്കിന്റെ റിവ്യുവും വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ അശ്വന്ത് കോക്ക് റിവ്യുവില്‍ നടത്തിയൊരു പരാമര്‍ശനത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് മിമിക്രി താരം മഹേഷ് കുഞ്ഞുമോന്. ടോക്സിക്കിന്റെ മലയളാം ഡബ്ബിങ് താന്‍ ആണ് ചെയ്തിരിക്കുന്നത് എന്ന തരത്തിലുളള അശ്വന്ത് കോക്കിന്റെ പരമാര്‍ശത്തിനാണ് മഹേഷ് മറുപടി നല്‍കിയിരിക്കുന്നത്. അങ്ങനെ ഞാന്‍ ചെയ്തിട്ടില്ല കോക്ക് അണ്ണാ' എന്നു പറഞ്ഞു കൊണ്ടാണ് മഹേഷ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
'നിനക്ക് നോട്ടം എന്റെ അരയ്ക്ക് താഴോട്ടാ...ഇത് എഴുതി വച്ചേക്കുകയാണ്. ആരാ മഹേഷ് കുഞ്ഞുമോന് ആണോ ഡബ്ബ് ചെയ്തിരിക്കുന്നത്? എനിക്ക് സംശയമുണ്ട്. മഹേഷ് കുഞ്ഞുമോന് ആണെന്ന് ഉറപ്പില്ല. നല്ല ഡബ്ബിങാണ്. ഒരേ തരത്തിലുള്ള വെറുപ്പിക്കല്‍' എന്നായിരുന്നു അശ്വന്തിന്റെ പരാമര്‍ശം.

''നമ്മുടെ കോക്ക് അണ്ണന്റെ ടോക്സിക് റിവ്യു ഉണ്ടായിരുന്നു. ഞാന്‍ എല്ലാവരോടും കൂടി പറയുകയാണ്. ഞാന്‍ ആ സിനിമയില്‍ ഡബ്ബ് ചെയ്തിട്ടില്ല. ഞാന്‍ ആ സിനിമയില്‍ വര്‍ക്കേ ചെയ്തിട്ടില്ല. ആ വിവരം നിങ്ങളുമായി പങ്കുവെക്കുകയാണ്. കാരണം ഇനിയൊരു തെറ്റിദ്ധാരണയുടെ പുറത്തൊരു ഇത് വേണ്ടെന്ന് കരുതി. ഇനി ഇതിന്റെ പേരിലൊരു ഇഷ്യു വേണ്ട. അതുകൊണ്ട് പറഞ്ഞതാണ്'' എന്നായിരുന്നു മഹേഷ് കുഞ്ഞുമോന്റെ മറുപടി.

Comments