
മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. മികവാര്‍ന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന റിമി ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങള്‍ .ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
സഹോദരന് റിങ്കു ടോമിയ്ക്ക് പിറന്നാള്‍ ആശംസിച്ച് റിമി പങ്കിട്ട കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'ഇതുപോലെ ഉള്ള ഒരു സഹോദരനെ തന്നതില്‍ ദൈവത്തിനോട് എന്നും നന്ദി പറയാറുണ്ട്. അത് ഒരുപക്ഷെ നേരിട്ട് ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും. നിഴല്‍ പോലെ കൂടെ നിന്നു. ജീവിതത്തില്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും നീ എനിക്ക് കൂടെ നിന്നു കരുത്തേകി.
'കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്യാന്‍ നിന്നോട് എനിക്ക് പറഞ്ഞു തരേണ്ടി വന്നിട്ടില്ല. പ്രായത്തില്‍ എന്റെ അനുജന് ആയാലും നീ സൂപ്പര്‍ ആണെടാ. ഇങ്ങനെ ഒരു സഹോദരനെയും സഹോദരിയെയും കിട്ടിയതാണ് ഈ ജന്മത്തിലെ എന്റെ ഏറ്റവും വലിയ അനുഗ്രഹം. ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,' എന്നാണ് റിമി ടോമിയുടെ പിറന്നാള്‍ ആശംസ. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.






