
രാഘവ ലോറന്‍സ്, എസ്. ജെ സൂര്യഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് 'ജിഗര്‍താണ്ട ഡബിള്‍ എക്സ്'.നിരവധി പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. സംവിധായകന് ശങ്കര്‍, ധനുഷ് എന്നിവര്‍ ചിത്രത്തെ പ്രശംസിച്ച് നേരത്തെ രംഗത്തുവന്നിരുന്നു.
ഇപ്പോഴിതാ നിര്‍മ്മാതാവ് വിഘ്നേശ് ശിവന് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് വിഘ്നേശ് ചിത്രത്തെ അഭിനന്ദിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.അതിശയകരമായ കലാസൃഷ്ടി എന്നാണ് അദ്ദേഹം ചിത്രത്തെ പറ്റി പറയുന്നത്. ചിത്രത്തിലെ സിനിമാറ്റോഗ്രഫിയെയും വിഘ്നേശ് പ്രശംസിക്കുന്നുണ്ട്. കൂടാതെ രാഘവ ലോറന്‍സ്, എസ്. ജെ സൂര്യ എന്നിവരുടെ പ്രകടനത്തെയും സന്തോഷ് നാരായണന്റെ സംഗീതത്തെയും വിഘ്്നേശ് അഭിനന്ദിക്കുന്നു. ഇതുപോലെയുള്ള മികച്ച കലാസൃഷ്ടികള്‍ കൊണ്ട് ഞങ്ങളെ എന്നും അതിശയപ്പെടുത്തണമെന്നും വിഘ്നേശ് പറയുന്നു.
What a stunning piece of ART from @karthiksubbaraj ! The finesse in his film making has peaked in Jigarthanda double X ! The conviction in writing , the efforts in the execution with a genius Cinematographer in Thiru sir ! What they have pulled off is highly appreciable and is… pic.twitter.com/ZbfZrGvPfT
— VigneshShivan (@VigneshShivN) November 13, 2023
മലയാളത്തില്‍ നിന്നും നിമിഷ സജയനും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സ്ന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്ന്റെയും ബാനറില്‍ കാര്ത്തികേയന് സന്താനവും കതിരേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്.






