
ചെന്നൈ: തമിഴ്നാട്ടില്‍ മഴ കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. കാരയ്ക്കല്‍, പുതുച്ചേരി, അരിയല്ലൂര്‍, നാഗപട്ടണം തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. റയില്പാളങ്ങളിലേക്ക് മണ്ണിടിഞ്ഞ് വീണതിന്റെ പശ്ചാത്തലത്തില്‍ നീലഗിരി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
115.6 മുതല്‍ 204.6 മില്ലിമീറ്റര്‍ വരെ സംസ്ഥാനത്ത് മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതുച്ചേരി, കാരയ്ക്കല്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയും പ്രവചിച്ചിട്ടുണ്ട്.






