
നവകേരള സദസിന് പണം അനുവദിക്കില്ലെന്ന് ചാലക്കുടി നഗരസഭ. സര്‍ക്കാര്‍ ഒരു ലക്ഷം രൂപയാണ് നഗരസഭയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സെക്രട്ടറി പണം നൽകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെയർമാൻ എബി ജോർജ് പറഞ്ഞു. രണ്ടാഴ്ചയായി നവകേരള സദസിന്റെ പേര് പറഞ്ഞ് ജീവനക്കാർ നഗരസഭയുടെ പ്രവർത്തനങ്ങൾ മുടക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് ഭരിക്കുന്ന ഭരണപക്ഷം നഗരസഭാ ഓഫീസ് ഉപരോധിച്ചു.
ഇരിങ്ങാലക്കുട നഗരസഭയുടെ നിലപാടിന് പിന്നാലെയാണ് ചാലക്കുടി നഗരസഭ ഇത്തരമൊരു തീരുമാനമെടുത്തത്.
ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎയുടെ മണ്ഡലമാണ് ചാലക്കുടി. നഗരസഭയും ഭരിക്കുന്നത് യുഡിഎഫാണ്.
യുഡിഎഫ് അടുത്ത ഏഴിന് ചാലക്കുടിയിൽ നടക്കുന്ന നവകേരള സദസിനോട് സമ്പൂർണമായി നിസ്സഹകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് തനത് ഫണ്ടിൽ നിന്നെടുത്ത് പണം നൽകിക്കൊണ്ടിരിക്കുന്ന നഗരസഭയോട് പണം ചോദിച്ചത് തെറ്റാണെന്ന് യുഡിഎഫിന്റെ ചെയർമാൻ വ്യക്തമാക്കി.






