കാസര്‍കോട്: നവകേരള ബസില്‍ സാധാരണ സൗകര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് മന്ത്രി ആന്റണി രാജു. ബസില്‍ ഫ്രിഡ്ജ്, മൈക്രോ വേവ് ഓവന്, കിടപ്പുമുറി, വട്ടമേശ സമ്മേളനത്തിനുള്ള മുറി തുടങ്ങിയ കാര്യങ്ങളൊന്നുമില്ലായെന്നും മാധ്യമങ്ങളാണ് ബസ് സസ്പെന്‍സ് ആക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബസില്‍ ആകെയുള്ളത് വാഷ്റൂമും ലിഫ്റ്റും മാത്രമാണെന്നും മന്ത്രി വ്യക്തമാക്കുന്നു. ഇതൊരു പാവം ബസാണ് നവകേരള സദസ്സിന് ശേഷവും ബസ് ഉപോയോഗിക്കാനും അതില്‍ നിന്ന് സര്‍ക്കാരിന് വരുമാനം കണ്ടെത്താനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.കളര്‍കോഡില്‍ നിന്നും ബസിനെ ഒഴിവാക്കിയട്ടുണ്ട്.
സുരക്ഷ മുന്‍ നിര്‍ത്തിയാണ് ബസ് എ ആര് ക്യാമ്പില്‍ വെച്ചത് മാധ്യമങ്ങള്‍ക്ക് ബസിനകത്തെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനായി അവസരം ലഭിക്കും. എംവിഡി റോബിന് ബസിനെ തടഞ്ഞ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പ്രതികാര നടപടി അല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.






