ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് യുവരാജ് സിംഗ്. ഇന്ത്യ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും മുഹമ്മദ് ഷമി തന്നെയാണ് ടൂര്‍ണമെന്റിലെ താരമെന്നാണ് യുവരാജ് സിംഗ് സ്പോര്‍ട്സ് തകിനോട് പറഞ്ഞത്. ലോകകപ്പില്‍ ഷമിയുടേത് മികച്ച പ്രകടനമായിരുന്നുവെന്നും ടൂര്ണമെന്റ്ല് താരമാകാനുള്ള ഏറ്റവും അര്‍ഹത ഷമിക്കാണെന്നും യുവരാജ് പറഞ്ഞു. ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് എടുക്കുന്നവരുടെ പട്ടികയില്‍ ഒന്നാമതാണ് ഷമി.
'ഇന്ത്യയുടെ ബെഞ്ചില്‍ എല്ലാ സമയത്തും മാച്ച് വിന്നര്മാരുണ്ടാവാറുണ്ട്. ഹാര്‍ദിക്കിനു പരുക്കേറ്റത് അനുഗ്രഹമായെന്നു കരുതുന്നില്ല. ഷമിക്ക് അവസരം കിട്ടുമോ എന്നു പലരും കാത്തിരിക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം വന്നത് തീപ്പൊരി പടര്‍ത്തി. ടൂര്‍ണമെന്റിന്റെ താരമാവാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ അത് ഷമിക്കാണെന്ന് ഞാന്‍ കരുതുന്നു.'- യുവരാജ്
ആദ്യലോക കിരീടം രാഹുലിനും രോഹിതിനും സ്വന്തമാക്കാനുള്ള അവസരമാണിതെന്നും യുവരാജ് സിംഗ് പറഞ്ഞു. അവര്‍ അത് അര്‍ഹിക്കുന്നു. ആളുകള്‍ ഏഷ്യാ കപ്പിന് മുന്‍പ് ചിന്തിച്ചിരുന്നത് ടീം കോമ്പിനേഷനെ പറ്റിയായിരുന്നു. എന്നാല്‍ ടീമിന്റെ ഘടന തന്നെ മാറ്റാനായി രാഹുല്‍, അയ്യര്‍, ബുമ്ര എന്നിവരുടെ വരവിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


