ആശുപത്രി കാന്റീനില്‍ ഭക്ഷണം സൂക്ഷിക്കുന്ന അലമാരിയില്‍ കയറി ഭക്ഷണം തിന്നുന്ന എലിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് സംഭവം. കാന്റിനീല്‍ ഭക്ഷണം വാങ്ങാനെത്തിയ ഒരു രോഗിയുടെ ബന്ധുവാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വീഡിയോ വൈറലയാതിന് പിന്നാലെ കാന്റീന് അടച്ചുപുട്ടുകയും ചെയ്തു.
സംഭവം വിവാദമായതോടെ ചില്ലലമാരിയില്‍ സൂക്ഷിച്ച ഭക്ഷണം പഴകിയതാണെന്നും അതിലെ ഭക്ഷണം ആര്‍ക്കും നല്‍കാറില്ലെന്നുമാണ് കാന്റീന് ജീവനക്കാരുടെ പ്രതികരണം. ദീപാവലി അവധിയിലായിരുന്നു ജീവനക്കാര്‍. അതിനാല്‍ കഴിഞ്ഞ രണ്ട് ദിവസവമായി കാന്റീന് അടച്ചിട്ടിരിക്കുകയായിരുന്നു. ആര്‍ക്കും ഈ അലമാരയിലെ ഭക്ഷണം നല്‍കിയിട്ടില്ലെന്നും ജീവനക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തവരുകയും വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തതതോടെ ആശുപത്രി ഡീന്‍ ഡോ പി ബാലാജി കാന്റീന് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. പഴകിയ ഭക്ഷണം പൂര്‍ണമായി കാന്റീനില്‍ നിന്ന് നീക്കി. നല്ലതുപോലെ വൃത്തിയാക്കിയ ശേഷമേ ഇനി കാന്റീന് തുറക്കൂ എന്നും ഡീന്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാന്റീന് മാനേജര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. 5000 രൂപ പിഴയടക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കാന്റീന് അണുവിമുക്തമാക്കാനും ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments