
തൊടുപുഴ: െവെദ്യുതി നിരക്ക് കുത്തനെ കൂടിയതോടെ അനര്‍ട്ടിന്റെ പുരപ്പുറ സൗരോര്‍ജ പദ്ധതിയായ സൗരതേജസിന് പ്രിയമേറുന്നു. പദ്ധതിയുടെ മുഖ്യ ആകര്‍ഷണം മേല്‍ക്കൂരയിലെ സൂര്യപ്രകാശത്തില്‍നിന്ന് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലൂടെ വില കൊടുത്തുവാങ്ങുന്ന വൈദ്യുതി ലാഭിക്കാനാകുമെന്നതാണ്. ഇത് കെ.എസ്.ഇ.ബിയുമായി ബന്ധിപ്പിക്കുന്നതിലൂടെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്ന വീട്ടിലെയോ കെട്ടിടത്തിലെയോ വൈദ്യൂതാവശ്യം നിറവേറ്റാം. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വില്‍ക്കുകയും ചെയ്യാം.
അങ്ങനെ നല്കുന്ന വൈദ്യുതിയുടെ വില ഗുണഭോക്താവിന് സ്വന്തം ബില്ലില്‍ കുറവ് ചെയ്യും. കൃഷി ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ഊര്‍ജമിത്ര കേന്ദ്രങ്ങള്‍, അനെര്‍ട്ട് ജില്ലാ ഓഫീസ്, അക്ഷയകേന്ദ്രം എന്നിവയുടെ സഹായത്തോടെ അപേക്ഷിക്കാം.
നേരത്തെ 500 രൂപ ഫീസുണ്ടായിരുന്ന രജിസ്ട്രേഷന് ഫീസ് ഇപ്പോള്‍ പൂര്‍ണമായും സൗജന്യമാണ്. അപേക്ഷ സമര്‍പ്പിച്ചാല്‍ ഏഴുദിവസത്തിനകം സാധ്യതാ പരിശോധന നടക്കും. ഉപയോഗം കഴിഞ്ഞുള്ള സമയത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി, കെ.എസ്.ഇ.ബിക്ക് നല്‍കാം. അധിക വൈദ്യുതിക്ക് റെഗുലേറ്ററി കമ്മിഷന് നിശ്ചയിക്കുന്ന തുകയും ഗുണഭോക്താവിന് ലഭിക്കും.
സൗരതേജസ് പദ്ധതി നടപ്പാക്കിയശേഷം ജില്ലയില്‍ ഇതുവരെ അമ്പതിലേറെ അപേക്ഷകള്‍ ലഭിച്ചു. എപ്പോഴും മഴ ലഭിക്കുന്ന ചില െഹെറേഞ്ച് മേഖലകളില്‍ പദ്ധതി അത്ര വിജയകരമല്ല. എന്നാല്‍ തൊടുപുഴ പോലുള്ള നഗരങ്ങളില്‍ ലാഭകരമാണ്. രജിസ്ട്രേഷന് ംംം.യൗ്യാ്യൗെി.രീാ. ഫോണ്‍: 04862 233252 (ജില്ലാ എന്‍ജിനിയര്‍ അനെര്‍ട്ട്, ഇടുക്കി)
മാസം ഇരുന്നൂറ് യൂണിറ്റാണ് വേണ്ടതെങ്കില്‍ രണ്ടു കിലോവാട്ടിന്റെ പ്ലാന്റ് മതിയാകും. ഒരു കിലോവാട്ടില്‍നിന്ന് നാല് യൂണിറ്റ് െവെദ്യുതി ഉത്പാദിപ്പിക്കാം. രണ്ട് കിലോവാട്ട് മുതല്‍ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനവും മൂന്ന് കിലോവാട്ടിന് മുകളില്‍ 10 കിലോവാട്ടുവരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനവും സബ്സിഡിയും ലഭിക്കും.
െവെദ്യുതി പരമാവധി സംരക്ഷിക്കുകയും സൗരോര്‍ജ്ജം ഉപയോഗിച്ച് വര്‍ധിച്ചുവരുന്ന െവെദ്യുതി ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമാണ് വിവിധ പദ്ധതികളിലൂടെ അനെര്‍ട്ട് ശ്രമിക്കുന്നതെന്ന് അനെര്‍ട്ട് ജില്ലാ എന്‍ജിനിയര്‍ നിതിന്‍ തോമസ് പറഞ്ഞു.






