വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ പലതും മനുഷ്യ മനസ്സിന് ഏറെ സന്തോഷവും ആശ്വാസവും പകരുന്ന തരത്തിലുള്ളതാണ്. സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. സ്കോര്‍ട്ലന്‍ഡില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. എന്താണന്നല്ലേ? മറവിരോഗം ബാധിച്ചവര്‍ക്കായി വളരെ വ്യത്യസ്തമായ ഒരു പരിപാടി നടത്തിയിരിക്കുകയാണ് കെയര്‍ ഹോം അധികൃതര്‍. പാവകളെ വച്ചുകൊണ്ടുള്ള ഒരു ബേബി ഷവര്‍ പരിപാടിയാണ് അധികൃതര്‍ നടത്തിയത്. ഈ പ്രത്യേക പരിപാടിക്ക വേണ്ടി പേള്‍സ് മെമ്മറി ബേബീസില്‍ നിന്നും 60 പാവക്കുട്ടികളെയാണ് കെയര്‍ ഹോമിന് ലഭിച്ചത്.
ഇങ്ങനെയൊരു പരിപാടി ആസൂത്രണം ചെയ്തതിന് പിന്നിലൊരു കാരണം ഉണ്ട്. പാവക്കുട്ടികളെയോ റോബോട്ടിക് പെറ്റുകളെയോ ഒക്കെ കയ്യിലെടുക്കുമ്പോള്‍ മറവിരോഗം ബാധിച്ചവരില്‍ പോസിറ്റീവായിട്ടുള്ള മാറ്റങ്ങളുണ്ടാക്കും എന്നാണ് പറയുന്നത്. അതിലാനാലാണ് സ്ഥാപനം ഇങ്ങനെ ഒരു പരിപാടി അവിടെയുള്ള അന്തേവാസികള്‍ക്കായി സംഘടിപ്പിച്ചത്. മാത്രമല്ല ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും എന്നാണ് നിഗമനം. 2022 -ല്‍ സംഘടിപ്പിച്ച ഒരു പഠനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ദ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് കണ്ടെത്തിയത് പാവകളെ വച്ചുകൊണ്ടുള്ള തെറാപ്പി മറവിരോഗമുള്ള ആളുകളുടെ ആരോഗ്യത്തിന് ഗുണകരമായിത്തീരും എന്നാണ്.
പരിപാടിയുടെ കോര്‍ഡിനേറ്ററായ കാതലീന്‍ ക്രിംബിള് പറയുന്നത് പരിപാടി വിജയകരമായിരുന്നു എന്നാണ്. അന്തേവാസികളില്‍ ഈ പരിപാടി നല്ല മാറ്റമുണ്ടാക്കിയതായും കാതലീന്‍ വ്യക്തമാക്കി. അതേസമയം ഇത്തരം പരിപാടികള്‍ അവരിലുള്ള അക്രമവാസനകളെ കുറക്കുകയും മറ്റുള്ളവരോട് നല്ല രീതിയില്‍ സംസാരിക്കാനും മറ്റും ഇത് സഹായിക്കും എന്നും പഠനം സുചിപ്പിക്കുന്നു. പാവകളെ കൊടുത്തത് അവരില്‍ കൂടുതല്‍ സമാധാനമുണ്ടാക്കി. അതുപോലെ ഈ പാവകളെ പരിചരിക്കുന്നതിലൂടെ ജീവിതത്തില്‍ പുതിയൊരു കാര്യം കൂടി തങ്ങള്‍ക്ക് ചെയ്യാനുണ്ടെന്ന ആലോചനയിലേക്ക് അന്തേവാസികള്‍ മാറിയതായും സ്ഥാപനം പറയുന്നു.

Comments