
2017ന്റെ ആദ്യത്തില് തന്നെയെത്തിയ വിവാഹ മോചന വാര്ത്തയാണ് നടി നന്ദിത ദാസിന്റേത്. നടന് സുബോധ് മസ്കാരയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നെന്ന് നന്ദിത തന്നെയാണ് അറിയിച്ചത്. വിവാഹ മോചിതരായാലും സുഹൃത്തുക്കളായിരിക്കുമെന്നും മകന് നല്ല മാതാപിതാക്കളായിരിക്കുമെന്നും നടി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സുബോധ് മസ്കാരയും തന്റെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
പ്രചരിക്കുന്ന വാര്ത്തകള് സത്യമാണ്. ഇരുവര്ക്കും ചേര്ന്നു പോകാന് സാധിക്കാത്തതാണ് കാരണം. ഞങ്ങള് രണ്ടു പേരും ഇരുപതുകളിലല്ല അതിനാല് അമിത വികാര പ്രകടനത്തിന്റെ ആവശ്യമില്ല. വളരെ നന്നായാണ് തീരുമാനമെടുത്തത്.

ഞങ്ങളുടെ മകന് വിഹാന് ഏഴു വയസ്സായി. അവന്റെ കാര്യത്തിലും വാശി കാണിക്കുന്നില്ല. രണ്ടു പേരും അവനെ സ്നേഹിക്കുന്നു. ആരുടെ കൂടെ വേണമെങ്കിലും അവന് താമസിക്കാം. കഴിഞ്ഞ ദിവസവും ഞാന് അവരെ സന്ദര്ശിച്ചു. അവര്ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ഈ വേര്പിരിയല് യാതൊരു തരത്തിലും അവനെ ബാധിക്കാതിരിക്കാനുള്ള കരുതലും എടുത്തുണ്ടെന്ന് സുബോധ് പറയുന്നു.







Comments