
റിയാദ്: സൗദി പ്രോ ലീഗില് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ അല് നസറിന് പരാജയം. സൂപ്പര് ക്ലബ്ബുകള് നേര്ക്കുനേര് എത്തിയ റിയാദ് ഡെര്ബിയില് ബ്രസീലിയന് സൂപ്പര് താരം നെയ്മറിന്റെ ക്ലബ്ബായ അല് ഹിലാലാണ് അല് നസറിനെതിരെ കൂറ്റന് വിജയം സ്വന്തമാക്കിയത്. സ്വന്തം ഹോം ഗ്രൗണ്ടില് നടന്ന മത്സരത്തില് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്ക്കായിരുന്നു അല് ഹിലാലിന്റെ വിജയം.
ആദ്യ പകുതി ഗോള് രഹിതമായി അവസാനിച്ചു. മത്സരത്തിന്റെ 64-ാം മിനിറ്റില് സെര്ജെ മിലിങ്കോവിച്ചിന്റെ ഗോളിലാണ് അല് ഹിലാല് ലീഡെടുത്തത്. എട്ട് മിനിറ്റുകള്ക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്ഡോ അല് നസറിനായി വല കുലുക്കിയെങ്കിലും വാര് പരിശോധനയില് അത് ഓഫ് സൈഡാണെന്ന് വ്യക്തമായിതോടെ ഗോള് നിരസക്കിപ്പെട്ടു.
മത്സരം അവസാന നിമിഷങ്ങളിലേക്ക് കടന്നപ്പോള് സമനില ഗോളിനായി അല് നസര് കഠിനമായി പരിശ്രമിച്ചു. എന്നാല് അല് നസറിന്റെ നെഞ്ചകം പിളര്ത്തികൊണ്ട് രണ്ട് ഗോളുകള് കൂടി വല കുലുക്കിയത്. സെര്ബിയന് താരം അലക്സാണ്ടര് മിട്രോവിച്ചാണ് ഇരുഗോളുകളും നേടിയത്. 89-ാം മിനിറ്റില് കോര്ണറില് നിന്നും ഹെഡറിലൂടെ ഗോളടിച്ചാണ് അല് ഹിലാലിന്റെ ലീഡ് ഇരട്ടിയാക്കിയത്.
അല് ഹിലാലിനെതിരെ പരാജയം വഴങ്ങിയതോടെ അല് നസറിന്റെ വിജയക്കുതിപ്പിന് ഇതോടെ അവസാനമായി. അതേസമയം അല് ഹിലാല് തങ്ങളുടെ അപരാജിത കുതിപ്പ് തുടര്ന്നു. വിജയത്തോടെ ലീഗില് ഒന്നാം സ്ഥാനത്ത് ലീഡുയര്ത്താനും അല് ഹിലാലിന് സാധിച്ചു







Comments