
തിരുവനന്തപുരം: എസ്എഫ്ഐ യുടെ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാര്‍ രാജ്ഭവന്റെ ഗേറ്റിന് മുന്നിലെത്തിയതോടെ എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഉന്നതവിദ്യാഭ്യാസ രംഗം ഗവര്‍ണര്‍ കാവിവല്‍ക്കരിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം.
എസ്എഫ്ഐ യുടെ സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസിന്റെ എല്ലാത്തരത്തിലുമുള്ള പ്രതിരോധം തള്ളിമാറ്റിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നിലെത്തിയത്. സംസ്ഥാന വ്യാപക പഠിപ്പു മുടക്കിന് ഇന്ന് എസ്എഫ്ഐ ആഹ്വാനം ചെയ്തിരുന്നു. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പോലീസ് നീക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഒന്നര മണിക്കൂറായി പ്രദേശത്ത് സംഘര്‍ഷം നില നില്‍ക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പോലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. ഏറെ നേരം കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. എന്നാല്‍ മറ്റു വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളികളുമായി ഇവിടെ നില്‍ക്കുകയാണ്. കേരളാ സര്‍വകലാശാലയില്‍ അടക്കം ബിജെപി - ആര്‍എസ്എസ് അനുഭാവികളെയും തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നു എന്നാണ് ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്എഫ്ഐ നടത്തുന്ന ആരോപണം.






