ഓണ്‍ലൈന്‍ വില്പന സൈറ്റായ ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയ്ക്കിടെ ഷാംപൂവിന് പരമാവധി ചില്ലറ വിൽപ്പന വിലയുടെ ഇരട്ടി ഈടാക്കിയ കേസില്‍ യുവതിക്ക് അനുകൂലമായി വിധി. യുവതിക്ക് അനുകൂലമായി ബംഗളൂരു ഉപഭോക്തൃ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഉപഭോക്തൃ കോടതി ഫ്ലിപ്കാര്‍ട്ടിനെ വിമര്‍ശിക്കുകയും 20,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിടുകയും ചെയ്തു.
ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയ്ക്കിടെ ബംഗളൂരു സ്വദേശിയായ സൗമ്യ 191 രൂപയുടെ പതഞ്ജലി കേശ് കാന്തി പ്രോട്ടീൻ ഹെയർ ക്ലെൻസർ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ പാഴ്സല്‍ എത്തിയത് തുറന്നപ്പോഴാണ് താന്‍ ഓര്‍ഡര്‍ ചെയ്ത സാധനത്തിന്റെ യഥാര്‍ത്ഥ വില വെറും 95 രൂപയാണെന്ന് സൗമ്യയ്ക്ക് മനസിലായത്. ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയില്‍ ഫ്ലിപ്കാര്‍ട്ട് ഈ ഉത്പന്നത്തിന് ഇട്ടിരുന്ന വില 140 രൂപയായിരുന്നു. കൂടാതെ ഷിപ്പിംഗിനായി 99 രൂപ അധികം നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് യുവതി ഫ്ലിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് താന്‍ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറായതെന്ന് ഇവര്‍ പറയുന്നു. തുടര്ന്നാണ്ഷാപുവിന് ഈടാക്കിയ അധിക തുകയായ 96 രൂപ ഫ്ലിപ്കാര്‍ട്ട് തിരിച്ച് നല്‍കണമെന്നും ഒപ്പം ഉപഭോക്താവിന് നല്കിയ സേവനത്തിലെ പോരായ്മയ്ക്ക് 10,000 രൂപ നഷ്ടപരിഹാരം, അന്യായമായ വ്യാപാരത്തിന് 5,000 രൂപ അധിക പിഴ. സൗമ്യയുടെ കോടതി ചെലവുകള്‍ക്ക് 5,000 രൂപയും ചേര്‍ത്ത് 20,000 രൂപ സൗമ്യയ്ക്ക് ഫ്ലിപ്കാര്‍ട്ട് നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി വിധിച്ചത്.






