
ഇന്ത്യൻ വംശജനായ എയര്‍ ഏഷ്യ സിഇഒ ടോണി ഫെർണാണ്ടസ് കഴിഞ്ഞ ദിവസം യാത്രയ്ക്കായി തെരഞ്ഞെടുത്തത് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിമാനം.
ടോണി ഫെര്‍ണാണ്ടസ് തന്നെയാണ് ഈക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിനൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു, 'മൂന്ന് വിമാനങ്ങള്‍ക്ക് @flyairasia -യില്‍ സീറ്റില്ല. അതിനാല്‍ @singaporeair എടുക്കേണ്ടി വന്നു ഹിഹിഹി... ' മൂന്ന് എയര്‍ ഏഷ്യാ വിമാനങ്ങളിലെ സീറ്റുകള്‍ നിറഞ്ഞപ്പോഴും സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു വ്യക്തമാക്കാന്‍ കൂടിയായിരുന്നു അദ്ദേഹം ഇത്തരത്തില്‍ കുറിച്ചത്.
തന്റെ ഓരോ നിമിഷവും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതില്‍ ഏറെ പ്രശസ്തനാണ് ടോണി ഫര്‍ണാണ്ടസ്. ഇത്തരത്തില്‍ ഇദ്ദേഹം പങ്കുവച്ച ചില ചിത്രങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. 2001 ലാണ് മലേഷ്യന്‍ സര്‍ക്കാരില്‍ നിന്നും എയര്‍ ഏഷ്യ ടോണി ഫര്‍ണാണ്ടസ് ഏറ്റെടുക്കുന്നത്.






