
എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്ക് ഏകീകൃത കുർബാന ചൊല്ലിയില്ലെങ്കിൽ കൈ വെട്ടുമെന്ന് ഭീഷണിക്കത്ത്. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് 15 വൈദികർക്കാണ് ലഭിച്ചത്.
ആലുവ അശോകപുരം ഇടവക വികാരി ഫാ. ആന്റണി ചോലിക്കര അടക്കമുള്ളവർക്കാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. കത്തിൽ വിമതവൈദികർക്ക് വേണ്ടി മാത്രമുള്ള സമ്മാനമാണിതെന്നും ചൂണ്ടിക്കാണിക്കുന്നു.
വിശ്വാസി സമൂഹം അടുത്ത വർഷത്തെ ക്രിസ്മസ് രാത്രിക്കുള്ളിൽ തന്നെ ശിക്ഷാ നടപടികൾ ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകൾ തയ്യാറാക്കിയെന്നും വിശ്വാസികൾക്ക് സഭയെ അനുസരിക്കാത്ത മെത്രാൻമാരും വൈദികരും ആവശ്യമില്ലായെന്നും കൂട്ടിച്ചേർത്താണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.






