
ന്യുഡല്‍ഹി: കേരള സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ ക്ലേശത്തില്‍ നിന്ന് ജനങ്ങളെ രക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും നന്ദി പറയുന്നതായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്. കേരളത്തിന് 3140 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തില്‍ പ്രധാനമന്ത്രിക്കുള്ള ആഴത്തിലുള്ള ആശങ്കയാണ് ഇതില്‍ പ്രതിഫലിക്കുന്നത്.
ഈ നടപടി ക്രിസ്മസ്, പുതുവര്‍ഷ കാലത്ത് ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കും. അല്ലെങ്കില്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തിക ധൂര്‍ത്തിന്റെ ദുരന്തം ജനങ്ങള്‍ നേരിടേണ്ടി വന്നേനെ. ജനങ്ങളുടെ അവസ്ഥ കണ്ടറിഞ്ഞ് സമയബന്ധിതമായി സഹായിച്ച പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു.
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കേരളത്തിന് താല്‍ക്കാലിക ആശ്വാസമായി കടമെടുപ്പ് പരിധി കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതോടെ 2000 കോടി രൂപ അടിയന്തരമായി എടുക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്.






