
കാമുകനും ടെലിവിഷന്‍ അവതാരകനുമായ അര്സലന് ഗോനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സൂസെയ്ന് ഖാന്. അര്സലനൊപ്പമുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് സൂസെയ്ന് പിറന്നാള്‍ ആശംസയുടെ വീഡിയോ തയാറാക്കിയത്. അര്‍സലനെ സൂസെയ്ന് ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതുമെല്ലാം വീഡിയോയിലുണ്ട്.
‘എന്റെ സ്നേഹത്തിന് പിറന്നാള്‍ ആശംസകള്‍. നീയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം. ഞാന്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ നീയെന്നെ സന്തോഷിപ്പിക്കുന്നു. നീ എന്നെ ഒരു മികച്ച വ്യക്തിയാക്കി മാറ്റുന്നു. നമ്മള് ഈ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാന്‍ പോകുകയാണ് നമുക്ക് ആ യാത്ര തുടങ്ങാം. നീയായിരിക്കുന്നതിന് നന്ദി. ഞാന്‍ പൂര്‍ണമായും നിന്നെ സ്നേഹിക്കുന്നു. എക്കാലവും എനിക്കുവേണ്ടത് നിന്നെ മാത്രം’- വീഡിയോയ്ക്കൊപ്പം സൂസെയ്ന് കുറിച്ചു.
ഇതിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അര്സലന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ‘എന്റെ സ്നേഹമേ.. നന്ദി’ എന്നാണ് അര്സലന് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തതിരിക്കുന്നത്.
2014 ലാണ് സൂസെയ്ന് ഖാനും ഹൃത്വിക് റോഷനും വേര്‍പിരിഞ്ഞത്. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു വിവാഹമോചനം. ഹൃതാനും ഹൃഹാനുമാനണ് ഇവരുടെ മക്കള്‍. വിവാഹമോചിതരായെങ്കിലും ഇപ്പോഴും ഇവര്‍ അടുത്ത സുഹൃത്തുക്കളാണ്.






