
ബാലതാരമായി സിനിമയില്‍ എത്തി തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറിയ താരമാണ് നസ്രിയ നസീം.' പളുങ്ക്' എന്ന ചിത്രത്തിലൂടെയാണ് നസ്രിയ അഭിനയ രംഗത്തേക്ക് കടക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ നസ്രിയ പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇന്ന് നസ്രിയയുടെ പിറന്നാളാണ്. ആരാധകരും താരങ്ങളുമുള്‍പ്പെടെ നിരവധിപ്പോരാണ് നസ്രിയയ്ക്ക് ആശംസകളറിയിച്ചെത്തുന്നത്. താരത്തിന്റെ അനുജന് നവീന്‍ നസീമിന്റെയും ജന്മദിനം ഇന്നു തന്നെയാണ്. തന്റെ എക്കാലത്തേയും ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം അനിയനാണ് എന്നാണ് നസ്രിയ പറയാറുളളത്. ഒരുമിച്ച് പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ഒരേ ദിവസത്തിലാണ് പിറന്നാളെങ്കിലും നസ്രിയയും നവീനും ഇരട്ടകളല്ല. ഒരു വര്‍ഷത്തെ വിത്യാസമുണ്ട്. നസ്രിയയ്ക്ക് പിറന്നാള്‍ ആശംസിച്ച താരങ്ങള്‍ അനുജനും ആശംസകള്‍ നേരാനും മറന്നില്ല.
ഹാപ്പി ബര്‍ത്ത്ഡേ റോക്ക്സ്റ്റര്സ് എന്നാണ് നസ്രിയയ്ക്കും നവീനും ആശംസകള്‍ നേര്‍ന്ന് ഹഫദ് ഫാസിലിന്റെ അനുജന് ഫര്ഹാന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. കുഞഞ്ഞിപ്പെണ്ണേ എന്റെ കുഞ്ഞി kdkd ഏറ്റവും സന്തോഷകരമായ ജന്മദിനമാവട്ടെ സന്തോഷവും നിറങ്ങളും കൊണ്ട് എന്നെന്നും ഞങ്ങളുടെ ജീവിതം നിറയ്ക്കാന്‍ നിറക്കു കഴിയട്ടെ എന്നാണ് ദുല്‍ഖര്‍ സല്മാന് കുറിച്ചത്.






