
ഐസ്ലാന്ഡില് ഭൂമി കുലുക്കത്തിന് പിന്നാലെ അഗ്നിപര്‍വ്വതങ്ങള്‍ 4000 ത്തോളം മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏതാണ്ട് 4000 ത്തോളം ആളുകള്‍ താമസിക്കുന്ന നഗരത്തിലെ റോഡിലും ഭൂമിയിലും വലിയ വിള്ളല്‍ രൂപപ്പെട്ടത് ആശങ്ക നിറച്ചു. ഇതിന് പിന്നാലെയാണ് നഗരത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പ്രധാനമായും ഗ്രിന്‍ഡവിക് നഗരത്തിന് സമീപമാണ് .
ഭൂമിയിലുള്ള ഇത്തരം വിള്ളലുകളിലെ ലാവകളില് നിന്നും നീരാവി ഉയരുന്നത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച് വീഡിയോകളില്‍ കാണാനാകും. ഭൂമി കുലുക്കത്തെ തുടര്‍ന്ന് ഗ്രിന്‍ഡവിക് നഗരത്തിലെ വീടുകളില്‍ വിള്ളല്‍ വീണെന്നും റോഡുകള്‍ മിക്കതും തകര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രിന്‍ഡവിക് നഗരം അഗ്നിപര്‍വ്വത ലാവയില്‍ നിന്നുള്ള ഭൂഷണിയിലാണെന്ന് പഠനങ്ങള്‍ പറയുന്നതായി 9 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗ്രിന്‍ഡവികിന് സമീപ പ്രദേശമായ ഹഗഫെല്ലില്‍ ലാവ പറന്നൊഴുകുന്ന ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം ചിത്രീകരിച്ചു.
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ അഗ്നിപര്‍വ്വതം സജീവമായതിന് പിന്നാലെ ഏതാണ്ട് നാല് കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമി പിളര്‍ന്നതായി വ്യക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഗ്നിപര്‍വ്വതം ഇപ്പോഴും സജീവമാണെന്നും എപ്പോള്‍ വിസ്ഫോടനം അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ഐസ്ലാന്‍ഡ് കാലാവസ്ഥാ പഠന കേന്ദ്രം അറിയിച്ചു. .






