
വയനാട്: താമരശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്. എഞ്ചിന് തകരാറിനെ തുടര്‍ന്നാണ് ലോറി ചുരത്തിലെ ആറാം വളവില്‍ കേടായത്. ഇതോടെ രണ്ടാം വളവ് വരെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
തിരക്ക് ഒഴിവാക്കാന്‍ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. പതിനൊന്ന് മണിയോടെ ലോറി നീക്കി ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.






