
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 752 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മേയ് 21നു ശേഷം ഇതാദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. സജീവ രോഗികളുടെ എണ്ണം 3420 ആയി ഉയര്‍ന്നു. പുതിയ കേസുകളില്‍ 22 എണ്ണം ജെഎന്‍.1 ഉപവകഭേദമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പറയുന്നു.
ജെഎന്‍.1 ഉപവകഭേദങ്ങളില്‍ 21 എണ്ണം ഗോവയിലും ഒരെണ്ണം കേരളത്തിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നാല് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ആകെ മരണസംഖ്യ 5,33,332 ആയി.






