‘നേര്’ എന്ന സിനിമയെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമയെന്നാണ് നേരിന് ലഭിക്കുന്ന വിശേഷണം. 2023 അവസാനിക്കാൻ പോകുന്നത് നേരിനൊപ്പമാണെന്നാണ് സിനിമാപ്രേമികൾ കുറിക്കുന്നത്. മോഹൻലാൽ, അനശ്വര രാജൻ, സിദ്ദീഖ്, ജഗദീഷ് തുടങ്ങി സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമകൾക്ക് മിനിമം ഗ്യാരണ്ടിയുണ്ടാകുമെന്നത് നേരിലൂടെ വീണ്ടും വ്യക്തമായി.
നേരിന്റെ റിലീസിന് ശേഷം മോഹൻലാലിനോടൊപ്പം ഏറ്റവും കൂടുതൽ പ്രശംസ ലഭിക്കുന്ന ഒരു കഥാപാത്രം അനശ്വര രാജൻ അനവതരിപ്പിച്ച സാറയുടേതാണ്. ഒരിക്കലും അനശ്വരയിൽ നിന്നും ഇത്രയേറെ പക്വതയുള്ള പ്രകടനം മലയാളികൾ പ്രതീക്ഷിച്ചിരുന്നില്ല. മുൻവിധികളെ മാറ്റിയെഴുതുന്നതായിരുന്നു സാറയായി അനശ്വരയുടെ പ്രകടനം.അത്രയേറെ കയ്യടക്കത്തോടെ കയ്യടികൾ ഏറ്റുവാങ്ങിക്കൊണ്ട് താരം ആ കഥാപാത്രമായി മാറിയിട്ടുണ്ട്.
ലോകം കണ്ട ഏറ്റവും മികച്ച നടനെന്ന് സിനിമാപ്രേമികൾ വിശ്വസിക്കുന്നമോഹന്ലാലിനു മുന്നിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അനശ്വര കാഴ്ചവെച്ചത്. നേര് കണ്ടിറങ്ങുന്നവരെല്ലാം മോഹൻലാലിനെയും അനശ്വരയേയും കുറിച്ചാണ് വാതോരാതെ സംസാരിക്കുന്നത്. സഹോദരി ഉയരങ്ങൾ കീഴടക്കുമ്പോൾ ചേച്ചി ഐശ്വര്യ രാജൻ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കിട്ട് എത്തിയിരിക്കുകയാണ് ഇപ്പോൾ. 2017 മുതൽ ഇതുവരെയുള്ള അനശ്വരയുടെ സിനിമാ ജീവിതത്തെ കുറിച്ചാണ് കുറിപ്പിൽ ഐശ്വര്യ വിവരിച്ചിരിക്കുന്നത്.
വന്ന വഴികളിൽ ഒരുപാട് നീഅധ്വാനിച്ചു, വേദനിച്ചു ഒരു കൗമാരത്തിൽ അനുഭവിക്കുന്നതിനേക്കാൾ..നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയർന്നു പറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി.
പക്വതയോടെ എല്ലാ സന്ദർഭങ്ങളെയും നീ കൈകാര്യം ചെയ്തു, മാത്രമല്ല അതിനു വേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി.
ഇന്നിന്റെ ആവേശവും ആഹ്ലാദവും 2018 സെപ്റ്റംബർ 28 ഓർമ്മിപ്പിക്കുന്നു.ആതിര കൃഷ്ണൻ എന്ന 15 വയസുകാരിയെ ഓർമ്മിപ്പിക്കുന്നു. നീ ഈ പ്രശംസ ഒരുപാടധികം അർഹിക്കുന്നു..
എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാൾ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും. എന്റെ മനസിലെ നീ എന്ന കലാകാരി എന്നും മുന്നിൽ ആണ്അതെന്റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാർത്ഥതയും തന്നെ ആണ് എന്നാണ് സഹോദരിയെ പ്രശംസിച്ച് നടി കൂടിയായ ഐശ്വര്യ കുറിച്ചത്. ഐശ്വര്യയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് അനശ്വരയെ പ്രശംസിച്ച് എത്തുന്നത്. നടിമാരായ മമിത ബൈജു, ജുവൽ മേരി തുടങ്ങിയവരെല്ലാം കമന്റുകൾ പങ്കിട്ടിട്ടുണ്ട്.
ശരിക്കും ഇങ്ങനൊരു ചേച്ചിയുണ്ടായതാണ് അവൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം, ചേച്ചിയിൽ നിന്ന് കിട്ടാവുന്ന അതിമനോഹരമായ വാക്കുകൾ, ഒരു ചേച്ചിക്ക് ഇതിനപ്പുറം മറ്റെന്ത് വേണം എന്നിങ്ങനെയാണ് കമന്റുകൾ. ക്ലൈമാക്സിലെ അനശ്വരയുടെ പ്രകടനം കണ്ട് കയ്യടിക്കാൻ വരെ മറുന്നുപോയി എന്നാണ് പലരും കുറിച്ചത്.

Comments