
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ നവകേരള സദസ്സിന്റെ് വിലയിരുത്തല്‍ ഉണ്ടാകും. ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകളും നടക്കും.
സദസ്സ് വന്‍ വിജയമാണയെന്ന് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പരാതികള്‍ വേഗത്തില്‍ പരിഹരിക്കാനുളള നടപടികള്‍ സര്‍ക്കാരിന് സിപിഎം സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കും. രണ്ടാം പിണറായി സർക്കാർ മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും.
കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറും കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പളളിയും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം 4ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും.






