
മിമിക്രി ലോകത്ത് നിന്ന് മലയാള സിനിമയില്‍ എത്തിയ നടനാണ് കലാഭവന്‍ ഷാജോണ്‍. കോമഡി വേഷങ്ങളിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പക്ഷേ കരിയര്‍ ബ്രേക്ക് കിട്ടിതയത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെയാണ്. അങ്ങനെ വില്ലനുമായി.
ഇപ്പോഴിതാ നടന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുളള സെല്‍ഫിയാണ് നടന് പങ്കിട്ടിരിക്കുന്നത്. 'ലവ്' എന്ന് മാത്രമാണ് ചിത്രങ്ങള്‍ക്ക് നല്കിയ ക്യാപ്ഷന്‍. ക്യൂട്ട് ഫാമിലി എന്ന് പറഞ്ഞ് ഒരുപാട് കമന്റുകളും ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്. പെര്ഫര്ഫക്ട് ഫാമിലി മാനാണ് എന്ന് തെളിയിക്കുന്ന കുടുംബ ചിത്രങ്ങള്‍ ഇതിനു മുന്‍പും ഷാജോണ്‍ പങ്കുവെച്ചിരുന്നു.
മുന്‍ മിസ് തൃശ്ശൂര്‍ ആയിരുന്ന ഡിനി ജോണ്‍ ആണ് ഷാജോണിന്റെ ഭാര്യ. ഹന്നയും യോഹനും ആണ് ഇരുവരുടെയും മക്കള്‍.






