
രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ച് റഷ്യ കഴിഞ്ഞവര്‍ഷം അനേകം പേരെ പിടിച്ച് ജയിലില്‍ ഇട്ടിരുന്നു. ഈ പട്ടികയില്‍ ഒരു സ്കൂള്വിദ്യാര്ത്ഥിയും. 'ഒരു വിദേശ രാജ്യത്തിന്റെ പ്രതിനിധിക്ക്' സൈനിക വിവരങ്ങള്‍ അയച്ചെന്ന് ആരോപിക്കപ്പെട്ട് 18 കാരനായ കെവിന് ലിക്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്ക് നാലു വര്‍ഷമെങ്കിലും ഈ കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വരും.
റഷ്യയുടെ രാഷ്ട്രീയരീതികളോട് വിയോജിച്ചതിനും ഉക്രെയ്നിനെതിരായ പുടിന്റെ യുദ്ധത്തെ എതിര്‍ത്തതിനാണ് കൗമാരക്കാരനെ ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പയ്യനെ റഷ്യന്പോലീസ് സ്കൂളില്‍ നിന്നും വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നെന്നും ശിക്ഷ വിധിക്കുന്നതിന് മുമ്പ് കുറഞ്ഞത് ആറ് മാസമെങ്കിലും തടങ്കലില്‍ വെച്ചെന്നുമാണ് വിവരം.
റഷ്യയിലെ വിദൂര റിപ്പബ്ലിക് ഓഫ് അഡിജിയയില് അടച്ചിട്ട മുറിയില്‍ നടന്ന വിചാരണയില്‍ പയ്യന്റെ ചെറുപ്പം, അന്വേഷണവുമായുള്ള സഹകരണം, ആത്മാര്‍ത്ഥമായ പശ്ചാത്താപം എന്നിവ കാരണത്താല്‍ ശിക്ഷ ഇത്രയും കുറഞ്ഞത്. 'ചാരപ്പണി' ആരോപിച്ച് രാജ്യദ്രോഹക്കുറ്റത്തിന് റഷ്യയില്‍ ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാളായി ലിക്ക് മാറിയത്. ഈ കുറ്റം ചുമത്തപ്പെട്ട റഷ്യയിലെ ഒരേയൊരു സ്കൂള്‍ വിദ്യാര്‍ത്ഥിയും നിക്കാണ്.
റഷ്യ പരിപൂര്‍ണ്ണ സജ്ജരായി ഉക്രെയിന് യുദ്ധത്തിലേക്ക് കടക്കുന്നതിന് മുമ്പ് 2022 ഫെബ്രുവരിയില്‍ തന്നില്‍ കുറ്റം ആരോപിക്കപ്പെടുമ്പോള്‍ നിക്കിന് 16 റോ 17 ഴോ ആയിരുന്നു പ്രായം. എന്നാല്‍ ലിക്ക് സൈനിക സൗകര്യങ്ങളും ഉപകരണങ്ങളും 'കാഴ്ചയില്‍ നിരീക്ഷിക്കുകയും' നിരോധിത ഫോട്ടോഗ്രാഫുകള്‍ എടുക്കുകയും ചെയ്തതായും സൈനിക വിന്യാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇ-മെയില്‍ വഴി ഒരു അജ്ഞാത 'വിദേശിക്ക്' നല്‍കിയെന്നും റഷ്യന്‍ എഫ്എസ്ബി സെക്യൂരിറ്റി സര്‍വീസ് പറഞ്ഞു. മെയ്കോപ്പിലെ സൈനിക യൂണിറ്റുകളുടെ വിലാസങ്ങളും ഫോട്ടോഗ്രാഫുകളും ഇന്റര്‍നെറ്റില്‍ പരസ്യമായി ലഭിക്കുമെന്നിരിക്കെ ലിക്കിന് എന്ത് രഹസ്യ വിവരങ്ങളാണ് നല്കാന് കഴിയുകയെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
കരിങ്കടല്‍ റിസോര്‍ട്ട് നഗരമായ സോച്ചിക്ക് സമീപമുള്ള റഷ്യന്‍ പ്രദേശമായ അഡിജിയയിലെ സുപ്രീം കോടതിയാണ് വിധി പ്രസ്താവിച്ചത്. അതേസമയം പ്രതിഭാധനനും മിടുക്കനുമായ വിദ്യാര്‍ത്ഥിയാണ് ലിക്ക്. അഡിജിയയില് നടന്ന ജര്‍മ്മന്‍ ഭാഷാ ഒളിമ്പ്യാഡില്‍ നാല് തവണയെങ്കിലും ജേതാവായിരുന്നു. അറസ്റ്റിലായ സമയത്ത്, 'ചെറിയ ഗുണ്ടായിസം' ആരോപിച്ച് അശ്ലീലമായ ഭാഷ ഉപയോഗിച്ചതിന് അവന്റെ അമ്മയെയും തടഞ്ഞുവച്ചു.






