
പുരാതന ഭാരതീയന്മാര്‍ നിമിത്തങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നവരായിരുന്നു. പിന്നീട് ഇവ ഏറെക്കുറെ അനുഭവത്തില്‍ എത്തിയവരെല്ലാം ഇത്തരം വിശ്വാസങ്ങള്‍ക്ക് കൂട്ടുപോയി. അതോടെ ദൈനദിന ജീവിതവുമായി നിമിത്ത ശാസ്ത്രത്തിന് അകലം കുറഞ്ഞു വന്നു. കാലം ഏറെ പുരോഗമിച്ചുവെങ്കിലും ഇന്നും പല നിമിത്തങ്ങളും നമ്മെ തുണയ്ക്കാറുണ്ട്.
വൃക്ഷച്ചുവട്ടില്‍ നിന്ന് നായ കുരച്ചാല്‍ മഴപെയ്യുമെന്നാണ് വിശ്വാസം.
എവിടേയ്ക്കെങ്കിലും യാത്ര പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ നായ് ഓടിയെത്തി കാല് മണപ്പിക്കുന്നുവെങ്കില് ആ യാത്ര മാറ്റിവെക്കണം.
വളര്‍ത്തുനായ ക്ഷീണിതനായി ഭക്ഷണം കഴിക്കാതെ ഒറ്റക്കണ്ണില്‍ കണ്ണീരൊഴുക്കുന്ന നിലയില്‍ കാണുന്നുവെങ്കില്‍ ആ വീട്ടില്‍ എന്തോ ആപത്തു വരുന്നു എന്നതിന്റെ ലക്ഷണമാണ്.
നട്ടുച്ചയ്ക്ക് നായ്ക്കള്‍ സൂര്യനെ നോക്കി മോങ്ങിയാല്‍ അഗ്നിഭയവും മൃത്യുഭയവുമാണ് ഫലം.
യാത്ര പുറപ്പെടും മുന്‍പ് ചെമ്പോത്തി (ഉപ്പന്‍) നെ കാണുന്നത് ഉത്തമമാണ്.
ഒറ്റ മൈനയെ കാണുന്നത് അശുഭ നിമിത്തമായി കരുതപ്പെടുന്നു.






