84-ാം പിറന്നാൾ ആഘോഷത്തിന് ഗാനഗന്ധർവ്വൻ എത്തിയില്ല; നിരാശയോടെ ഭക്തർ
84-ാം പിറന്നാൾ ആഘോഷത്തിന് ഗാനഗന്ധർവ്വൻ എത്തിയില്ല; നിരാശയോടെ ഭക്തർ
Authored by ബാലഗോപാലൻ പെരളത്ത് | Last updated: 10 Jan 2024, 8:36 PM | 2 min read
സംഗീതാർച്ചനയിൽ കെ ജെ യേശുദാസ് പാടുന്നു (ഫയൽ ചിത്രം)
കാസർഗോഡ് :എല്ലാ വർഷവും മുടങ്ങാതെ തന്റെ ജന്മദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്ര നടയിൽ എത്താറുള്ള ഗാനഗന്ധർവൻ കെ.ജെ യേശുദാസും ഇക്കുറിയും എത്തില്ല. 48 വർഷങ്ങൾക്കിടെ ആദ്യമായി യേശുദാസിനും കുടുംബത്തിനും കൊവിഡ് കാരണം 2021 ൽ കൊല്ലൂരിലെത്താൻ കഴിഞ്ഞില്ല. അതിന് ശേഷം അമേരിക്കയിലായിരുന്ന ഗാനഗന്ധർവ്വൻ കഴിഞ്ഞ നാലുവർഷമായി അത് മുടങ്ങിയിരിക്കുകയാണ്. എന്നാൽ 84 പിറന്നാൾ ആയതുകൊണ്ട് ഈ വർഷം എന്തായാലും ഗാനഗന്ധർവ്വൻ കൊല്ലൂരിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഗാനഗന്ധർവ്വനെ ഒരു നോക്ക് കാണുവാനും അദ്ദേഹത്തിൻ്റെ ശ്രുതിമധുരം നേരിട്ട് ആസ്വദിക്കാനും നിരവധി ഭക്തരാണ് കൊല്ലൂരിൽ എത്തിച്ചേർന്നത്.
കൊല്ലൂരിൽ എല്ലാവർഷവും ജനുവരി പത്തിന് രാവിലെ ചണ്ഡികാഹോമത്തിലും ചണ്ഡികാഹോമത്തിനു ശേഷം ഗാനാർച്ചനയിലും യേശുദാസ് പങ്കെടുത്തിരുന്നു. 2021 ൽ അമേരിക്കയിൽ ഡാലസിലെ വീട്ടിലിരുന്ന് ഓൺലൈനായി യേശുദാസ് സംഗീതാർച്ചന നടത്തിയിരുന്നു. അത് അന്ന് പ്രത്യേക സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ശതാഭിഷിക്തനാകുന്ന അദ്ദേഹം ഇന്നലെ അമേരിക്ക ഡാലസിലെ വീട്ടിൽ വെച്ചാണ് 84-ാം പിറന്നാൾ ആഘോഷിച്ചത്.
യേശുദാസിന് പിറന്നാളാശംസകൾ നേർന്ന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തുന്ന സംഗീതാർച്ചനയ്ക്ക് 25 വർഷം പൂർത്തിയാകുന്നതിനോട് അനുബന്ധിച്ച് ക്ഷേത്രമേൽശാന്തി ഗോവിന്ദ അഡിഗ രാമചന്ദ്രനെ ആദരിക്കുന്നു
എന്നാൽ യേശുദാസിൻ്റെ 60-ാം പിറന്നാൾ ദിനത്തിൽ മുതല് അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേർന്നുകൊണ്ട് പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രനും സുഹൃത്തുക്കളും ചേർന്ന് കൊല്ലൂരിൽ നടത്തിവരുന്ന സംഗീതാരാധന ഇന്നലെയും തുടർന്നു. രാമചന്ദ്രൻ ആരംഭിച്ച സംഗീതാർച്ചനക്ക് ഇന്നലെ കാൽ നൂറ്റാണ്ട് തികഞ്ഞു.
കോവിഡിന് മുമ്പ് വരെ യേശുദാസും പതിവായി കൊല്ലൂരിലെ ഈ കച്ചേരിയിൽ പാടിയിരുന്നു. യേശുദാസിനായി സംഗീത കച്ചേരി അവതരിപ്പിച്ച് കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ കാഞ്ഞങ്ങാട് രാമചന്ദ്രനെ കൊല്ലൂർ മൂകാംബിക ക്ഷേ ത്ര പൂജാരി ഗോവിന്ദ അഡിഗ പൊന്നാട അണിയിച്ച് ആദരിച്ചു.യേശുദാസിന്റെ 84 പിറന്നാൾ ദിവസവും കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഗീതാർച്ചന തുടർന്നു. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയായിരുന്നു സംഗീതാർച്ചന .
.യേശുദാസ് ക്ഷേത്ര മേൽശാന്തി ഗോവിന്ദ അഡിഗയിൽ നിന്നും പ്രസാദം സ്വീകരിക്കുന്നു (ഫയൽ ചിത്രം)
പിറന്നാൾ ആഘോഷത്തിനായി എല്ലാവർഷവും ജനുവരി 9 ന് തന്നെ ഗാനഗന്ധർവ്വൻ കൊല്ലൂരിൽ എത്തിച്ചേർന്ന് ദീപാരാധന തൊഴുത് അടുത്തദിവസം സരസ്വതി മണ്ഡപത്തിൽ ഗാനാർച്ചന നടത്തി ഗോവിന്ദ അഡിഗയുടെ വസതിയിൽ നിന്നും പിറന്നാള് സദ്യയുണ്ട് വൈകിട്ടോടെയാണ് യേശുദാസ് മടങ്ങാറുണ്ടായിരുന്നത്.
തുടക്കത്തിൽ മേൽശാന്തിയുടെ വീട്ടിൽ തന്നെയായിരുന്നു യേശുദാസിന്റെ താമസവും ഭക്ഷണവും എല്ലാം . എന്നാൽ കൊല്ലൂരിൽ വൻകിട ഹോട്ടലുകൾ വന്നതോടുകൂടി പിന്നീട് താമസം അങ്ങോട്ട് മാറി .എന്നാലും ഭക്ഷണം എപ്പോഴും ഗോവിന്ദ അഡിഗയുടെ വീട്ടിൽ തന്നെയാണ്.യേശുദാസും ഭാര്യ പ്രഭാ യേശുദാസുമാണ് കൂടുതൽ തവണ പിറന്നാളാഘോഷിക്കാൻ കൊല്ലൂരിൽ എത്തിച്ചേർന്നത് എന്നാൽ ചില വർഷങ്ങളിൽ മക്കളും കൂടെ വന്നിട്ടുണ്ട്.
യേശുദാസിന്റെ പിറന്നാൾ ആഘോഷത്തിനായി എല്ലാവർഷവും യേശുദാസ് എത്തിച്ചേരുന്നത് ക്ഷേത്രത്തിലെ ഉത്സവം പോലെയാണ് മലയാളികളായ ഭക്തർ ആഘോഷിച്ച