
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാര്‍. എം ജി യുടെ ഭാര്യ ലേഖാ ശ്രീകുമാറും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.
എംജി ശ്രീകുമാര്‍, ലേഖാ എംജി ശ്രീകുമാര്‍ ദമ്പതികള്‍ ജീവിതത്തില്‍ ഒന്നിച്ചതിന്റെ ഏറ്റവും സുന്ദരമായ ദിവസങ്ങളില്‍ ഒന്നാണ് ഇന്ന്.
രണ്ടുപേരും മൂകാംബിക ദേവിയെ സാക്ഷിയാക്കി ജീവിതത്തില്‍ ഒന്നായ ദിവസമാണ്.
നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥന കൊണ്ടും,ദൈവാധീനം കൊണ്ടും, ഇന്ന് ഞങ്ങളുടെ ആനിവേഴ്സറി ആണ് .ലവ് യൂ ഓള് എന്നാണ് എംജി വിവാഹവാര്‍ഷിക ദിനത്തില്‍ കുറിച്ചത്. എണ്‍പതാം വയസ്സിലും നിന്റെ കൈ ഇങ്ങനെ ചേര്‍ത്തുനിര്‍ത്തി എനിക്ക് പറയണം ഹാപ്പി ആനിവേഴ്സറി എന്ന് - ലേഖ കുറിച്ചു. നിരവധി ആളുകളാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുന്നത്.
ഏറെ നാളത്തെ ലിവ് ഇന്‍ റിലേഷന്‍ ശേഷമാണ് എംജിയും ഭാര്യ ലേഖയും ഒരുമിച്ചത്. 2000ല്‍ ആയിരുന്നു വിവാഹം് വര്‍ഷങ്ങളായി സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുന്ന ഇരുവരും മറ്റുളവര്‍ക്കും മാതൃകയാണ്. സിനിമ ഇന്‍ഡസ്ട്രിയില്‍ പൊതുവെ വിവാഹമോചനം കൂടുതല്‍ നടക്കുന്നുവെന്നാണ് പറയപ്പെടുന്നത്. അത്തരക്കാര്‍ക്ക് മുന്പില് മാതൃകാ ദമ്പതികള്‍ ആണ് എംജിയും ഭാര്യയും.






